Connect with us
fed final

crime

സന്നിധാനത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍, ഈടാക്കിയത് 80,800 രൂപ

Avatar

Published

on

പമ്പ: സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 80,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും 20 കിലോ നിരോധിത പുകയില പിടികൂടുകയും ചെയ്തു. മദ്യം മയക്കുമരുന്ന് എന്നിവ പിടികൂടിയിട്ടില്ല.

Advertisement
inner ad

ശബരിമലയും പരിസര പ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന റേഞ്ച് ഓഫീസുകള്‍ വഴി എക്സൈസ് വകുപ്പ് കൃത്യമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. സന്നിധാനത്തെ റേഞ്ച് ഓഫീസില്‍ മാത്രം 27 ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. മഫ്തിയിലും യൂണിഫോമിലുമുള്ള പെട്രോളിംഗ് സംഘം 24 മണിക്കൂറും സന്നിധാനത്ത് നിരീക്ഷണം നടത്തുന്നുമുണ്ട്. മദ്യം, മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ദര്‍ശനം കോംപ്ലക്സിലെ എക്സൈസ് ഓഫീസിലെത്തി പരാതി നല്‍കാവുന്നതാണ്.

Advertisement
inner ad

Cinema

മഞ്ജു വാര്യരെ ഇന്നു വിസ്തരിക്കും

Published

on

കൊച്ചി: അതിജീവിത കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിൻറെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും.
കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുള്ള അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.

Continue Reading

crime

നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; ദിലീപിന് തിരിച്ചടി

Published

on


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ ദിലീപ് നല്‍കിയ ഹര്‍ജിയിൽ തിരിച്ചടി. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. മാര്‍ച്ച് 24 നു ഹർജികൾ പരിഗണിക്കും. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കി കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ച സുപ്രീം കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നും നിര്‍ദേശിച്ചു.

Continue Reading

crime

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Featured