തിരുവനന്തപുരം: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവ സംവിധായകൻ സനിൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ. പാറശാലയിലെ വീട്ടിൽ നിന്നാണ് സനിലിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അല്ലെന്നും ആരോ ചുമതലപ്പെടുത്തിയ ഗൂണ്ടകളാണെന്നുമാണ് സനിൽ കുമാർ പറയുന്നത്. അറസ്റ്റ് നടപടികൾ അദ്ദേഹം ഫെയ്സ് ബുക്കിൽ ലൈവ് ചെയ്തിരുന്നു. കൊച്ചി പൊലീസിന്റെ നിർദേശ പ്രകാരം പാറശാല പൊലീസ് ആണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം.
തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.
നടിയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തിയതിന് സംവിധായകൻ സനിൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തു
