Featured
ഭാരത് ജോഡോ യാത്രക്കെതിരെ കള്ളക്കഥകളുമായി സംഘപരിവാരം; ഏറ്റുപിടിച്ച് ബിജെപി നേതാവിന്റെ വാർത്താ ചാനൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2697 കിലോമീറ്റർ കാൽനടയായി 8 സംസ്ഥാനങ്ങളും 41 ജില്ലകളും പിന്നിട്ട് രാജസ്ഥാനിലെ സാവയ് മാധോപൂരിൽ പര്യടനം തുടരുകയാണ്. യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന ജനസാഗരത്തെ നിയന്ത്രിക്കാൻ സിആർപിഎഫും പോലീസും വളരെയധികം കഷ്ടപ്പെടുകയാണ്. ഇതിനിടയാണ് സംഘപരിവാരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കള്ളക്കഥകളുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയെ തുടക്കത്തിൽ പരിഹസിച്ചവർ ജനപിന്തുണ കണ്ട് പിൻവാങ്ങിയെങ്കിലും വീണ്ടുംപുതിയ കഥകളുമായാണ് എത്തിയിരിക്കുന്നത്. ജോഡോ യാത്രക്ക് ജനപിന്തുണ കുറവാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം.
എന്നാൽ ഭാരത് ജോഡോ യാത്രയുടെ തൽസമയ ദൃശ്യങ്ങൾ എന്നും മൊബൈൽ ഫോണുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ആളുകൾക്ക് കാണാൻ കഴിയുമെന്നിരിക്കെ
സംഘപരിവാരം മെനഞ്ഞെടുത്ത കള്ളക്കഥ ഏറ്റുപിടിച്ചിരിക്കുകയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ ചാനൽ.
സംഘപരിവാരത്തിന്റെ കള്ളക്കഥകളെ തള്ളിക്കളഞ്ഞ് ജനഹൃദയങ്ങൾ കീഴടക്കി ഭാരത് ജോഡോ യാത്ര തുടരുകയാണ്. നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് ഓരോ ദിവസവും ജോഡോ യാത്രയുടെ ഭാഗമാകുന്നത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് വ്യത്യസ്ത മേഖലകളിലെ ഒട്ടനവധി ആളുകളാണ് ഈ മഹായാത്രയ്ക്ക് പിന്തുണയുമായി കടന്നുവരുന്നത്. സെപ്റ്റംബർ 7ന് കന്യാകുമാരിൽ നിന്നും ആരംഭിച്ച യാത്ര 97-ാം ദിനത്തിൽ രാജസ്ഥാനിൽ പര്യടനം തുടരുകയാണ്. കാൽനടയായി ആണ് ഇന്ത്യയുടെ ഓരോ പ്രശ്നങ്ങൾക്കും കാതോർത്ത് രാഹുലും സംഘവും ജൈത്രയാത്ര നയിക്കുന്നത്.
യാത്ര ആരംഭിച്ചത് മുതൽ തന്നെ സംഘപരിവാർ അസഹിഷ്ണുതയോടെയാണ് ഈ യാത്രയെ നോക്കിക്കാണുന്നത്. രാജസ്ഥാനിലും അത്തരത്തിലുള്ള ഒരു നീക്കത്തിനാണ് ബിജെപി നേതൃത്വം നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ ചില സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് ബിജെപി വ്യാജ പ്രചരണം നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനായി ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ബിജെപി മാറ്റിവെക്കുന്നത്. തങ്ങൾക്ക് അനിഷ്ടമായ വാർത്തകൾക്ക് നേരെയും സംഭവങ്ങൾക്ക് നേരെയും ബിജെപി എക്കാലവും അസഹിഷ്ണുത വച്ചുപുലർത്താറുണ്ട്. അതേ ബിജെപിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളെ കോൺഗ്രസ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഇത്തരം വ്യാജപ്രചരണങ്ങളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്.
Featured
ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Featured
ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

സുഡാൻ: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.
Featured
ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login