ഹെലികോപ്​ടര്‍ അപകടത്തില്‍ മരിച്ച സൈനികന്‍റെ മകളെ അധിക്ഷേപിച്ച്‌​ സംഘപരിവാർ ; ആദിത്യനാഥിന്‍റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമ‍ര്‍ശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം

ന്യൂഡല്‍ഹി : തമിഴ്​നാട്​ കുന്നൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്​വീന്ദര്‍ സിങ്​ ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകള്‍ ആഷ്​ന ലിഡ്ഡര്‍ക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്​പരിവാര്‍.സമൂഹ മാധ്യമങ്ങളില്‍ സംഘ്​പരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ്​ ആഷ്​ന. ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാട്​ സ്വീകരിച്ചതിന്​ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന്​ നേരത്തേ ആഷ്​ന വിധേയയായിട്ടുണ്ട്​. രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള ആഷ്​നയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമ‍ര്‍ശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം.

Related posts

Leave a Comment