സംഗീത നാടക അക്കാദമി അവാർഡ് വിതരണം നാളെ

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ പരിധിയിൽപ്പെടുന്ന കലാ മേഖലകളിൽ അതുല്യസംഭാവന നൽകിയ കലാകാരൻമാർക്കുള്ള 2020 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ നാളെ വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തൃശൂർ കേരള സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ മൂന്ന് സെഷനുകളായാണ് അവാർഡ് വിതരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചടങ്ങിൽ സാസംകാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര വിതരണം നിർവഹിക്കുന്നത്. വിവിധ കലാരംഗത്ത് സംഭാവനകൾ നൽകിയ 17 പേർക്കാണ് മന്ത്രി അവാർഡ് നൽകുക. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ആമുഖ പ്രഭാഷണം നടത്തും. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഫെലോഷിപ്പ് നേടിയ മൂന്ന് കലാകരൻമാരെ പരിചയപ്പെടുത്തും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി.മോഹനൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ പ്രഭാകരൻ പഴശ്ശി, അക്കാദമി നിർവ്വാഹക സമിതി അംഗം അഡ്വ. വി.ഡി പ്രേമപ്രസാദ് എന്നിവർ സംസാരിക്കും. വിവിധ കലാരംഗത്ത് സംഭാവനകൾ നൽകിയ 19 പേർക്കാണ് മന്ത്രി ഗുരുപൂജ പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നത്.

Related posts

Leave a Comment