പേരുകൾ പോലും സംഘപരിവാറിനെ പേടിപ്പെടുത്തുന്നു ; രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെയും ഇന്ദിരാ ഗാന്ധി ക്യാന്റീനുകളുടെയും പേര് മാറ്റാൻ നീക്കം

ബംഗളൂരു : കര്‍ണാടകയിലെ കൊടകില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെയും കര്‍ണാടകയിലുള്ള ഇന്ദിരാ ഗാന്ധി കാന്റീനുകളുടെയും പേര് മാറ്റുവാനുള്ള നീക്കം ശക്തമാക്കി ബിജെപി. ഇതുസംബന്ധിച്ച്‌ കൊടക് സ്വദേശികളായ ബിജെപി പ്രവർത്തകരെ കൊണ്ട് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നല്‍കുകയുണ്ടായി. നഗരത്തിലുള്ള ഇന്ദിര ഗാന്ധി കാന്റീനുകളുടെ പേര് മാറ്റി പകരം അന്നപൂര്‍ണേശ്വരി എന്നാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കായിക പുരസ്കാരമായ ഖേൽരത്നയിൽനിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനെ ചുവടുപിടിച്ചാണ് ബി ജെ പി വീണ്ടും ഇത്തരം പേരു മാറ്റലുകൾക്ക് തുനിഞ്ഞു ഇറങ്ങുന്നത്.

Related posts

Leave a Comment