Connect with us
48 birthday
top banner (1)

Featured

കെ കെ ശൈലജയെ അവയവമാഫിയയുടെ ദല്ലാൾ എന്നാരോപിച്ച് സനൽ കുമാർ ശശിധരൻ

Avatar

Published

on

എതിർപക്ഷം അപവാദപ്രചാരണങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ വികാര നിർഭരമായ പ്രസംഗം നടത്തുമ്പോൾ എതിരാളികൾക്കെതിരെ ഒന്നും പറയാതെ നല്ലകുട്ടികളായി നിൽക്കാൻ പാർട്ടിയിലെ കുട്ടിസഖാക്കളോട് ആവശ്യപ്പെടുന്ന ടീച്ചറമ്മയെന്ന കെ കെ ശൈലജ പിആർ വർക്ക്‌ ചെയ്ത് പടുത്തുയർത്തിയ പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്. മനസാക്ഷി മരവിച്ച അവയവമാഫിയയുടെ ദല്ലാളായി മാറി സന്ധ്യയെന്ന പെൺകുട്ടിയുടെ മരണം കോവിഡ് മരണമാക്കി തീർക്കാൻ പണിയെടുത്ത അന്നത്തെ ആരോഗ്യമന്ത്രിയെയും സർക്കാരിനെയും മറക്കാൻ കഴിയില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും മാറ്റിയെഴുതാൻ സ്വാധീനമുള്ള നാട്ടിൽ മന്ത്രിയുടെ സഹായമുള്ളപ്പോൾ ആരെ ഭയപ്പെടാനാണ്. നീതിനടപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്ന് പറയുന്ന ടീച്ചറമ്മയ്ക്കെതിരെ ശക്തമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് സംവിധായകനും അഭിഭാഷകനുമായ സനൽ കുമാർ ശശിധരൻ. ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ മഹിമകൾ പുകഴ്ത്തി സ്വയം പുളകം കൊള്ളുമ്പോൾ നീതിയുക്തമായി പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ നിരത്തുമ്പോൾ ഓർമ്മിക്കാൻ ചിലതുകൂടി ഉണ്ടെന്ന് തെളിവുസഹിതം ചൂണ്ടിക്കട്ടുകയാണ് സനൽ കുമാർ ശശിധരൻ.

Advertisement
inner ad

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;

വടകരയിൽ കെ കെ ശൈലജയുടെ വികാരനിർഭരമായ വാർത്താ സമ്മേളനം കാണാനിടയായി. എതിർപക്ഷം തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നു എന്നതായിരുന്നു വാർത്താസമ്മേളനത്തിന്റെ പ്രധാന വിഷയം. ടീച്ചറമ്മ എന്നുവിളിപ്പേരുള്ള കെ കെ ശൈലജയുടെ പാർട്ടിയിലുള്ളവർ എതിരാളികൾക്കെതിരെയും വിമർശകർക്കെതിരെയും അപവാദം പ്രചരിപ്പിക്കാത്ത നല്ലകുട്ടികളായതിനാൽ അത്തരം ഒരു പരാതി പറയാൻ അവർ എന്തുകൊണ്ടും യോഗ്യയാണ്. പത്രസമ്മേളനത്തിൽ, താൻ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നീതിയുക്തമായി പ്രവർത്തിച്ചു എന്നതേക്കുറിച്ച് ഉദാഹരണങ്ങൾ നിരത്തുന്നുണ്ട് മുൻ ആരോഗ്യ മന്ത്രി. എറണാകുളം മെഡിക്കൽ കോളേജിൽ ഷംന എന്ന മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ ആ കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പിതാവിന്റെ പോരാട്ടത്തിൽ താൻ നടത്തിയ ഇടപെടലിനെ കുറിച്ച് വിവരിക്കുന്നുണ്ട് അവർ. ആ ഇടപെടലിന്റെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് പിൽക്കാലത്ത് ഷംനയുടെ പിതാവ് നടത്തിയ പ്രസ്താവന എതിരാളികൾ ഇപ്പോൾ തനിക്കെതിരെ പ്രചരിപ്പിക്കുന്നു എന്നും മുൻ മന്ത്രി ആരോപിക്കുന്നു.

Advertisement
inner ad

സത്യത്തിന്റെ മുന്നിൽ കൊഞ്ഞനംകുത്തി എല്ലാക്കാലത്തും നിൽക്കാനാവില്ല ടീച്ചർ. നിങ്ങളുടെ ഇടപെടലിലെ സത്യസന്ധതയില്ലായ്മയും നീതീരാഹിത്യവും നേരിട്ട് തന്നെ അറിയാവുന്ന ഒരാളാണ് ഞാനും. കപടമായ ഇമേജ് സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി രാഷ്ട്രീയക്കാരിൽ ഒരാൾ തന്നെയാണ് നിങ്ങളും എന്ന് എനിക്ക് വളരെ കാലം മുൻപ് തന്നെ മനസിലായിട്ടുണ്ട്. ഇരട്ടച്ചങ്കൻ, ക്യാപ്റ്റൻ തുടങ്ങിയ കപടമായ അലങ്കാര പ്രചാരണങ്ങൾ പോലെ കപടമായ ഒരു ഇമേജ് തന്നെയാണ് നിങ്ങളുടെ ടീച്ചറമ്മ പരിവേഷവും.

സന്ധ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഞാൻ ശ്രമം നടത്തുന്ന സമയത്തായിരുന്നു എനിക്ക് നിങ്ങളുടെ തനിനിറം മനസിലായത്. അവയവമാഫിയയുടെ കൃത്യമായ പങ്കുള്ള ആ കൊലപാതകത്തെ കോവിഡ് മരണമാക്കി ഒതുക്കി തീർക്കാൻ ടീച്ചറമ്മ ഉൾപ്പെട്ട പിണറായി ഭരണകൂടം പ്രവർത്തിച്ചിട്ടുണ്ട് എന്നത് എനിക്ക് പൂർണ ബോധ്യമുണ്ട്. സന്ധ്യയുടെ ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്താൽ അവളുടെ ശരീരത്തിൽ നിന്നും മുറിച്ചു മാറ്റിയ കിഡ്‌നിയുടെ കഥ പുറത്തുവരും എന്നതുകൊണ്ട് പോസ്റ്റ്‌ മോർട്ടം ചെയ്യാതെ ബോഡി മറവു ചെയ്യാൻ പോലീസ് നന്നായി പരിശ്രമിച്ചു. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതുണ്ടാക്കിയ മാധ്യമവാർത്തകളും കാരണം ഒടുവിൽ പോലീസിനു ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്യേണ്ടതായി വന്നു. എന്നാൽ പോസ്റ്റ്‌ മോർട്ടം ചെയ്തു എന്ന് ഞാനറിയുന്നത്, പോസ്റ്റ്‌ മോർട്ടം ചെയ്യാൻ ഉത്തരവുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്.ഹൈക്കോടതിയിൽ പോലീസ് പറഞ്ഞത്, ബോഡി പോസ്റ്റ്മോർട്ടം ചെയ്തുകഴിഞ്ഞു എന്നും സംശയദൂരീകരണത്തിനായി വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ പോകുന്നു എന്നുമാണ്. അങ്ങനെ റീ പോസ്റ്റ്മോർട്ടത്തിന് കോടതി ഉത്തരവുണ്ടായി എങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ രണ്ടാഴ്ചകാലത്തോളം ബോഡി മോർച്ചറിയിൽ കിടന്നു.

Advertisement
inner ad

അതിനിടയിൽ ആരുമറിയാതെ അവളുടെ തല്പര കക്ഷികളായ ബന്ധുക്കളെ വിളിച്ചു വരുത്തി ബോഡി കൈമാറാൻ പോലീസ് ശ്രമം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം എന്റെ ജാഗരൂകത കാരണം അതൊക്കെ പരാജയപ്പെട്ടു. ഒടുവിൽ പോലീസിന് റീ പോസ്റ്റ് മോർട്ടം ചെയ്യേണ്ടിവന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഒന്നും തന്നെ എനിക്കോ പോസ്റ്റ്‌ മോർട്ടം ആവശ്യമാണെന്ന് വാദിച്ചിരുന്ന അവളുടെ സഹോദരനോ നൽകാൻ പോലീസ് മാത്രമല്ല മെഡിക്കൽ കോളേജ് അധികാരികളും തയാറായില്ല. വളരെയധികം കൃത്രിമങ്ങൾ നടന്ന കേസായതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ ആരോഗ്യമന്ത്രിയായിരുന്ന ടീച്ചറമ്മയ്ക്ക് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. അതിന് ഒരു മറുപടി പോലും നൽകാൻ അവർ തയാറായില്ല. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധത്തിൽ ആന്തരികാവായവങ്ങൾ മുറിച്ചെടുത്ത ശേഷം ഒരു സ്ത്രീയെ തല്ലിക്കൊന്ന കേസാണെന്ന് പോലും കാരുണ്യവതിയെന്ന് ഇമേജ് സൃഷ്ടിച്ച് അതിൽ ഒളിച്ചു കളിക്കുന്ന ഈ മുൻ ആരോഗ്യമന്ത്രിക്ക് തോന്നിയില്ല.

എനിക്ക് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നത് ശവദാഹം കഴിഞ്ഞു എന്നുറപ്പിച്ച ശേഷം പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സമയത്താണ്. രണ്ടു പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടുകളും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ട്. നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന രണ്ടാമത്തെ റിപ്പോർട്ടിൽ ഒരിടത്ത് പറയുന്നത്, രണ്ടു കിഡ്നികളുടെയും ഓരോ പകുതികൾ ഉദരത്തിൽ കിടക്കുന്നതായി കാണുപ്പെടുന്നു എന്നാണ്. “Half of each kidney were lying inside the abdominal cavity”. കിഡ്‌നിയുടെ പകുതികൾ ഡോക്ടർ വീട്ടിൽ കൊണ്ടുപോയതല്ല. മുറിച്ചു കടത്തിയ കിഡ്നിയുടെ സ്ഥലത്ത് അവശേഷിച്ച കിഡ്‌നിയുടെ പകുതി മുറിച്ചു വെച്ച് പൂരിപ്പിച്ചു എന്നാണ് എനിക്ക് മനസിലായത്. കേരളത്തിൽ ഇന്നും വളരെ ആഴത്തിൽ പിടിമുറുക്കിയിട്ടുള്ള അവയവ മാഫിയയെ കയ്യോടെ പിടിക്കാൻ സാധിക്കുമായിരുന്ന ഒരു കേസായിരുന്നു അത്. പക്ഷെ ഇരട്ടചങ്കുള്ള ക്യാപ്ടനും കാരുണ്യവതിയായ ടീച്ചറമ്മയും ഒക്കെ അടങ്ങിയ ജനപക്ഷ സർക്കാർ മാഫിയയെ സംരക്ഷിക്കാൻ നാറിയ കളികൾ പലതും നടത്തിയതുകൊണ്ട് ആ കേസിൽ നീതിയുണ്ടായില്ല. അവളുടെ അടുത്ത ബന്ധുക്കളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസില്ല എന്ന് പോലീസ് എഴുതി ഒതുക്കി.

Advertisement
inner ad

അതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഞാൻ നൽകിയ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയിൽ ഉണ്ട്. W. P. (C). No. 25315/2020. തിയതി പോലും വെയ്ക്കാതെ വലിച്ചെറിഞ്ഞിരിക്കുകയാണ് നീതിപീഠം. മാഫിയകൾക്ക് വിലങ്ങുവീഴുന്ന ഒരുകേസിലും ഒരുതരത്തിലും അന്വേഷണം ഉണ്ടാവില്ല. ഈ കേസിൽ എനിക്കുണ്ടായ അനുഭവം കൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാഫിയകളെ സഹായിക്കുന്നു എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്. എന്നാൽ പിന്നീട് എസ്. വി പ്രദീപിന്റെ കൊലപാതകം,

സ്വർണക്കള്ളക്കടത്ത് തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നപ്പോൾ ആ സർക്കാർ തന്നെ മാഫിയ ആണെന്ന് എനിക്ക് മനസിലായി. മാഫിയാ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ മൗനം കൊണ്ട് കൂടെ നിന്നെങ്കിലും മാഫിയയുടെ പ്രതീക്ഷക്കൊത്തുയരാത്തത് കൊണ്ടാവാം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ടീച്ചറമ്മയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. സന്ധ്യയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടുകളും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അവയവകൈമാറ്റം നടന്നു എന്നത് സൂചിപ്പിക്കുന്ന രേഖയും ഇതോടൊപ്പം ചേർക്കുന്നു.

Advertisement
inner ad

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured