15000 രൂപക്ക് 90 hz AMOLED FHD + സ്ക്രീൻ ലഭിക്കുന്ന മൊബൈൽ ഫോണുമായി സാംസങ് .

ഹരികൃഷ്ണൻ എ വി

ഡിസ്‌പ്ലൈയിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ ആണ് ഇന്ന് മൊബൈൽ രംഗത്തെ പ്രധാന ചർച്ചാ വിഷയം. അതിന്റെ പ്രധാന കാരണം ഉപയോഗിക്കുന്നയാളുമായി ഫോണിനെ ബന്ധിപ്പിക്കുന്ന പ്രധാനഘടകം ഫോണിന്റെ ഡിസ്‌പ്ലൈ ആയതുകൊണ്ടാണ്. അതുകൊണ്ട് തന്നെ മികച്ച ഡിസ്പ്ല നൽകുന്ന മൊബൈൽ ഫോൺ മോഡലുകളാണ് ഏതൊരാളും തിരഞ്ഞെടുക്കുക. OLED (AMOLED) ഡിസ്പ്ലൈകളാണ് കൂടുതൽ മികച്ചത്. അതിനൊപ്പം ഉയർന്ന റീഫ്രഷ് റേഷ്യോ കൂടിയാകുമ്പോൾ വളരെ വ്യത്യസ്തമായ ദൃശ്യാനുഭവം ആണ് ലഭിക്കുക.

Samsung അവതരിപ്പിച്ചിരിക്കുന്ന M32 എന്ന മൊബൈൽ ഫോണിൽ ഉള്ള രണ്ട് പ്രധാന മാറ്റങ്ങൾ 90 hz Refresh Rate ഉള്ള Full HD + സ്ക്രീനും, സാധാരണ ഈ ഒരു 15000 രൂപ വിലയിൽ ലഭിക്കുന്ന സാംസംഗ് ഫോണുകളിൽ കാണുന്ന Exynos പ്രോസസ്സറിനു പകരം MediaTech -ന്റെ G80 പ്രോസ്സസറും നൽകിയിരിക്കുന്നു എന്നതാണ്.

ബാക്കി ഫോണിന്റെ സവിശേഷതകൾ അടുത്തകാലത്ത് ഇറങ്ങിയ ഈ വിലയിലുള്ള സാംസംഗിന്റെ M,F, A സീരീസ് മൊബൈൽ ഫോണുകളുടേതിനു ഏകദേശം തുല്യം തന്നെയാണ്.

പ്രധാന സവിശേഷതകൾ
6.4 inch 90 hz FHD+ SAMOLED screen
MediaTech Helio G80 12nm processor
4 GB or 6 GB RAM
64 GB or 128 GB internal storage
6000 MAH Battery
Quad Rear Camera (64 MP main, 8 MP Ultra Wide, 2 MP Macro and 2 MP Depth )
20 MP Front Camera
Android 11 based Samsung one UI 3.1

6.4 inch 90 hz FHD+ SAMOLED screen വളരെ മികച്ച ദൃശ്യാനുഭവം ആണ് നൽകുന്നത് അതിനോടൊപ്പം മികച്ച ബ്രൈറ്റ്നസ്സ് ലെവലും നൽകുന്നുണ്ട് .
അത്യാവശ്യം മോശമല്ലാത്തെ ഫെർഫോമൻസ് നൽകുന്ന ഈ മോഡൽ മോശമല്ലാത്ത രീതിയിൽ ഗെയിമിങ്ങിനും ഉപയോഗിക്കാം. ചെറിയ ചെറിയ ലാഗ് ഇടക്ക് ഉണ്ട് പക്ഷെ അധികം ശ്രദ്ധിക്കുന്ന രീതിയിൽ ഇല്ല, 6GB മോഡൽ ആകും കൂടുതൽ നല്ലത്.
12 nm പ്രോസസ്സർ ആണെങ്കിൽ കൂടിയും 6000 MAH ബാറ്ററി നൽകിയിരിക്കുന്നതിനാൽ മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നുണ്ട് .
റിയർ ക്യാമറ മികച്ച നിലവാരം നൽകുന്നുണ്ട് (64 MP മെയിൻ ക്യാമറയും 8 MP അൾട്രാവൈഡും )
ഫ്രെണ്ട് ക്യാമറ ശരാശരി നിലവാരമെ നൽകുന്നുള്ളു.

സാംസംഗ് ഉൾപ്പെടെ എല്ലാ ബ്രാൻഡുകളും ഒരേ സവിശേഷതകൾ ഉള്ള നിരവധി മോഡലുകൾ വിലയിൽ ചെറിയ വ്യത്യാസം മാത്രം വരുത്തി ഇറക്കുന്നതിനാൽ ഈ ഒരു വിലയിൽ മൊബൈൽ ഫോൺ തിരഞ്ഞെടുക്കുക പ്രയാസമേറിയ കാര്യമായിരിക്കുകയാണ്.

ഒരു സാംസംഗ് ഫോൺ ആണ് വാങ്ങാൻ താത്‌പര്യം എങ്കിൽ ഈ വിലക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിസ്‌പ്ലൈ ഉള്ള ഫോൺ ഇതു തന്നെയാണ്

വില (Amazon)- 4 GB RAM and 64 GB – Rs14999
6 GB RAM and 128 GB- Rs16999

Related posts

Leave a Comment