കമ്മ്യൂണിസത്തിന് എതിരെ ക്യാമ്ബയിനുമായി സമസ്ത

കമ്മ്യൂണിസത്തിന് എതിരെ ക്യാമ്ബയിനുമായി സമസ്ത. കമ്മ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് ക്യാമ്ബയിനില്‍ പറയുന്നത്. മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. സുന്നി മഹല്ല് ഫെഡറേഷനാണ് ക്യാമ്ബയിന് നേതൃത്വം നല്‍കുന്നത്.

മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്ബയിനാണ് സമസ്ത നടത്തുന്നത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന ക്യാമ്ബയിനില്‍ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകള്‍ക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. അതില്‍ യുക്തിവാദികളും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടും. കമ്മ്യൂണിസ്റ്റ് ആശയവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി ബന്ധപ്പെട്ട ക്യാമ്ബയിന്‍ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment