ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസ്

മലപ്പുറം : എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഇന്ധനവില വര്‍ദ്ധനവുമൂലം നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില വര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലയിലെ മണ്ഡലം,ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ജൂലായ് 9 നു ജില്ലാതല സൈക്കിള്‍ റാലി മലപ്പുറത്ത് നിന്നും പൂക്കോട്ടൂരിലേക്ക് സംഘടിപ്പിക്കും. ജൂലായ് 12 നു ബ്ലോക്ക് ആസ്ഥാനങ്ങളില്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. ജൂലായ് 15 നു മണ്ഡലം തലങ്ങളില്‍ എല്ലാ പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് ഇന്ധനവില കുറയ്ക്കണ മെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തുമെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അറിയിച്ചു.

Related posts

Leave a Comment