നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു?

ചെന്നൈ: തെന്നിന്ത്യൻ സിനിമാതാരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേര് സാമന്ത മാറ്റിയിരുന്നു. നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നത്. പിരിയുക എന്നത് ഇരുവരും ഒന്നിച്ച്‌ എടുത്ത തീരുമാനമാണ് എന്നായിരുന്നു റിപോർടുകൾ.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന മുൻകൈ എടുക്കുന്നുവെന്ന റിപോർടുകളാണ് പുറത്ത് വരുന്നത്. സാമന്തയും നാഗചൈതന്യയും വേർപിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങളിപ്പോൾ റിപോർട് ചെയ്യുന്നു. താരങ്ങൾ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗൺസിലിംഗ് ഘട്ടത്തിൽ ആണെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ദിവസം നാഗചൈതന്യയുടെ പുതിയ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. അതിനോട് സാമന്ത പ്രതികരിക്കാതിരുന്നതും വലിയ ചർച്ചയായിരുന്നു. നേരത്തേ നാഗചൈതന്യയുടെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമന്ത പങ്കുവയ്ക്കാറുണ്ടായിരുന്നു. 2017 ഒക്ടോബർ 6ന് ആണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്.

Related posts

Leave a Comment