തൊഴിലാളി പങ്കാളിത്തത്തോടെ സമാജം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അബുദാബി :ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷിക ദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജത്തിൽ വിപുലമായ പരിപാടികൾ നടന്നു.ലേബർ ക്യാമ്പിൽ നിന്നും അൻപതിൽ അധികം വിവിധ സംസ്ഥാന തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.ദേശസ്നേഹം തുടിച്ച് നിൽക്കുന്ന വന്ദേമാതരം ഗാനത്തിന്റെ അകമ്പടിയോടെ,പ്രസിഡന്റ് റെഫിക്ക് കയനയിൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ജനറൽ സെക്രട്ടറി എം.യു ഇർഷാദ് സ്വാഗതവും ട്രഷറർ അജാസ് അപ്പാടത്ത് നന്ദിയും പറഞ്ഞു.
 സമാജം വൈസ് പ്രസിഡന്റ് രേഖിൻ സോമൻ, മുൻ പ്രസിഡന്റ് സലീം ചിറക്കൽ, മുൻ ജനറൽ സെക്രട്ടറിമാരായ എ.എം അൻസാർ, കെ.എച് താഹിർ, സമാജം കമ്മിറ്റി അംഗങ്ങളായ റിയാസുദ്ധീൻ പി.ടി, മനു കൈനകരി , അനിൽ കുമാർ വനിതാവിഭാഗം കൺ വീനർ അനുപ ബാനർജി,കോഓർഡിനേറ്റർ ബദരിയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശീയ ഗാനാലാപത്തോടെ പരിപാടികൾ സമാപിച്ചു.

Related posts

Leave a Comment