പെട്രോള്‍ ഡീസല്‍ ഇരു സര്‍ക്കാറുകളും ജനങ്ങളെ കൊള്ളയടിക്കുന്നു

മക്കരപറമ്പ : മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും സ്വന്തം ജനതയെ കൊള്ള യടിക്കുന്ന മറ്റൊരു സര്‍ക്കാറുകളും ഈ കാലം വരേ ഭാരതത്തില്‍ ഉണ്ടായി ട്ടില്ലെന്നും ഡി സി സി ജനറല്‍ സെക്രടറി സമദ് മങ്കട പറഞ്ഞു.
അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേദിച്ച് മങ്കട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മക്കരപറമ്പ് ടൗണില്‍ നടത്തിയ ഓട്ടോ റിക്ഷ കെട്ടിവലിക്കല്‍ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം . ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മന്‍സൂര്‍ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു മൊയ്തു മാസ്റ്റര്‍ , രാജീവ് , ഇ.പി നാണി. കുഞ്ഞി തങ്ങള്‍ . ഓട്ടോ െ്രെഡവേഴ്‌സ് യൂണിയന്‍ നേതാവ് ബിസ്മില്ലാഖാന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment