ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു .

ദുൽഖർ സൽമാന്റെ പിറന്നാളോടനുബന്ധിച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു. ദുൽഖറും ചിത്രത്തിന്റെ സംവിധായകൻ റോഷൻ ആൻഡ്ര്യൂസും ചേർന്നാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് . ഇതിനോടകം തന്നെ പോസ്റ്റർ വൈറൽ ആയി കഴിഞ്ഞു .

കഴിഞ്ഞ ദിവസമാണ് സല്യൂട്ടിന്റെ ഷൂട്ടിങ്ങ് പൂർത്തിയായ വിവരം സംവിധായകൻ റോഷൻ ആൻഡ്ര്യൂസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിൽ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരൻ എന്നാണ് ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. സല്യൂട്ടിന്റെ ടീസറിനും പോസ്റ്ററുകൾക്കുമെല്ലാം വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

Related posts

Leave a Comment