റുഷ്ദിയുടെ നില അതീവ ​ഗുരുതരം, ഒരു കണ്ണ് നീക്കം ചെയ്തേക്കും

ന്യൂയോർക്ക്: അമേരിക്കയിൽ ആക്രമിക്കപ്പെട്ട വിശ്രുത എഴുത്തു കാരൻ സൽമാൻ റുഷ്ദിയുടെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്‌റെ സഹോയത്തോടെ ജീവൻ നിലനിർത്തിയിരിക്കുന്ന അദ്ദേഹത്തിന് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തി. പടിഞ്ഞാറൻ ന്യൂയോർക്കിലെ എജൂക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിനിടെയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്. ഹാദി മേറ്റാർ (21) എന്ന യുവാവാണ് ആക്രമിച്ചതെന്നു പൊലീസ്. ഇയാളെ ഉടൻ‌ അറസ്റ്റ് ചെയ്തു. ആക്രമണകാരണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാത്രി ഇന്ത്യൻ സമയം എട്ടരയോടെയാണു സംഭവം. പ്രസം​ഗ വേദിയിലെത്തിയ സൽമാൻ റുഷ്ദി കസരേയലിരിക്കുമ്പോൾ, അക്രമി വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അയാൾ റുഷ്ദിയുടെ തൊട്ടുപിന്നിലെത്തി കഴുത്തിൽ മൂർച്ചയുള്ള കത്തികൊണ്ടു കുത്തുകയായിരുന്നു. കഴുത്ത് തുളച്ചെത്തിയ കത്തി ഹൃദയവും ശ്വാസകോശവും തൊട്ടുകടന്ന് കരളിലും മുറിവുണ്ടാക്കി. കരളിന്റെ മുറിവ് ​ഗുരുതരമാണെന്ന് ഡോക്റ്റർമാർ.
സദസിലുണ്ടായിരുന്ന ഒരു ഡോക്റ്റർ പ്രാഥമിക ശുശ്രൂഷകൾ നൽകി അദ്ദേഹത്തെ താഴെയെത്തിച്ചു. തുടർന്ന് ഹെലികോപ്റ്റർ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. മുഖത്തേറ്റ കുത്തും അതീവ ​ഗുരുതരമാണ്. ഒന്നിലേറെ കുത്തുകൾ മുഖത്തു കൊണ്ടു. ഒരു കണ്ണിന് ആഴത്തിൽ മുറേവേറ്റു. ഈ കണ്ണ് നീക്കം ചെയ്യേണ്ടി വരുമെന്നാണ് ഡോക്റ്റർ നൽകുന്ന സൂചന. ഏതായാലും ഈ കണ്ണിനു കാഴ്ച നഷ്ടമായെന്നും മെഡിക്കൾ ബുള്ളറ്റിൻ പറയുന്നു.

Related posts

Leave a Comment