സത്യസന്ധമായ നിലപാടുകളും സാമൂഹികപ്രതിബദ്ധതയുള്ള മനുഷ്യനാണ് സലിംകുമാർ ; ആശംസകളുമായി കെ സുധാകരൻ

സ്വതന്ത്രമായ അഭിപ്രായങ്ങളും സത്യസന്ധമായ നിലപാടുകളും വെച്ചു പുലർത്തുന്ന കലാകാരനാണ് സലിംകുമാറെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൻ്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയാൻ ധൈര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.
നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ നാം കണ്ട മഹാനടനം രണ്ടര പതിറ്റാണ്ട് പിന്നിടുന്നു.
സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന സലിം കുമാറിന് ആശംസകൾ.
ഇനിയുമൊരുപാട് സിനിമകളിലൂടെ നമ്മളെ രസിപ്പിക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment