Connect with us
inner ad

Kerala

ഊരാളുങ്കലിന് ഡേറ്റാ വിൽപ്പന:സർക്കാർ നടപടി വിവാദത്തിൽ

Avatar

Published

on

പുനഃപരിശോധിക്കണമെന്ന് എം. മുരളി

തിരുവനന്തപുരം: ടെണ്ടറുകൾ വിളിക്കാതെയും ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളിൽ ഇളവു നൽകിയും പിണറായി സർക്കാർ വിവിധ പദ്ധതികളുടെ കരാറുകൾ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകുന്നത് സംബന്ധിച്ച് വ്യാപക ആരോപണം ഉയരുന്നതിനിടെ, സംസ്ഥാനത്തെ പൗരൻമാരുടെ വ്യക്തിഗത, ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര ഡേറ്റാ ശേഖരിക്കാൻ ഊരാളുങ്കളിന് അനുമതി നൽകിയ നടപടിയും വിവാദത്തിലേക്ക്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിടങ്ങൾ, വീടുകൾ, മറ്റ് ആസ്തികൾ എന്നിവയുടെ ജിഐഎസ് മാപ്പിങ് തയാറാക്കുന്ന പദ്ധതിയിൽ മാറ്റം വരുത്തി ഊരാളുങ്കലിന് ഡേറ്റാ ശേഖരണത്തിന് കൂടി അനുമതി നൽകിയതാണ് വിവാദം. ആധാർ വിവരങ്ങൾ ചോർന്ന സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കെയാണ് കേരള സർക്കാർ ഊരാളുങ്കലിന് ഡേറ്റാ വിൽപ്പന നടത്തുന്നതെന്നതാണ് ശ്രദ്ധേയം.
ആധുനിക കാലഘട്ടത്തിൽ ജനങ്ങളുടെ വ്യക്തി വിവരങ്ങൾക്ക് ഏറെ മൂല്യമുണ്ടെന്നിരിക്കെ, ആ വിവരങ്ങൾ സർക്കാരേതര സ്ഥാപനത്തിന് നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളും ഓരോ പൗരന്റെയും കുടുംബങ്ങളുടെയും വ്യക്തിഗത വിവരങ്ങളും ശേഖരിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനകളുടെ സംസ്ഥാന ചെയര്‍മാനും മുൻ എഎൽഎയുമായ എം. മുരളി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ മാപ്പിങ് നടത്താനുള്ള സാങ്കേതിക പരിജ്ഞാനമോ സംവിധാനമോ ഊരാളുങ്കലിനില്ല. ഡിജിറ്റല്‍ മാപ്പിങ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ പാടില്ല. അതിന്റെ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് സര്‍ക്കാരിന്റെ ഐടി സംവിധാനം നിര്‍വഹിക്കേണ്ട ഈ ഉത്തരവാദിത്വം കേരളത്തിന്റെ സര്‍വമേഖലകളിലേക്കും കച്ചവട ലക്ഷ്യവുമായി കടന്നു കയറുന്ന ഒരു സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ആയിരത്തില്‍പരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും 500 കോടി രൂപ തട്ടിയെടുക്കാനാണ് ഇതിലൂടെ ഊരാളുങ്കല്‍ ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിലപ്പെട്ട ഡേറ്റകള്‍ അവരുടെ തന്നെ വെബ്‌സൈറ്റില്‍ ശേഖരിച്ചെടുത്ത് ലോകത്താര്‍ക്കും വില്‍പന നടത്താന്‍ കഴിയുമെന്നിരിക്കേ ഈ തീക്കളിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഒരു തദ്ദേശ സ്ഥാപനത്തോട് 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയാണ് ഇതിലേക്ക് ഇവര്‍ ഡിമാന്‍ഡ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തട്ടിയെടുക്കാനും ഡിജിറ്റല്‍ കൊള്ളയ്ക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന ഈ നടപടിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വീട്ടിൽനിന്ന് 137 വിവരങ്ങളാണ് ശേഖരിക്കുക. കുടുംബത്തിലെ അംഗങ്ങൾ, പേര്, വയസ്സ്, ജോലി, വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യ വിവരങ്ങൾ, ക്ഷേമ പെൻഷൻ, റേഷൻ കാർഡ് വിവരങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ വിവര ശേഖരണത്തിൽ ഉൾപ്പെടുന്നു.
അതേസമയം, വീടുതോറുമുള്ള സർവേയിൽ ശേഖരിക്കുന്ന ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഡാറ്റാ ദുരുപയോഗം ചെയ്യില്ലെന്നും ഊരാളുങ്കൽ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇന്ദിരാജി..മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് പ്രിയങ്കയുടെ ഫ്ളാഷ്ബാക്ക്

Published

on

എറിയാട് : പ്രിയങ്കയുടെ തൊട്ടുമുന്നിൽ മുത്തശ്ശിയുടെ ജീവനുള്ള മുഖം. ആദ്യം അമ്പരപ്പ്. ആശ്ചര്യം. ഒടുവിൽ സ്നേഹത്തോടെ ആശ്ളേഷണം . തെരത്തെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്കാ ഗാന്ധിയെ അപ്രതീക്ഷിതമായി അമ്പരപ്പെടുത്തിയത് എറണാകുളം വെള്ളല സ്വദേശിയായ അജിത ശിവപ്രസാദാണ്.

ഒരു വർഷം മുന്നേ തന്നെ ഇൻസ്റ്റയിലും ഫേസ് ബുക്കിലുമെല്ലാം റീൽസ് ചെയ്യുമായിരുന്നു അജിത. അന്ന് ഒരു വഴിപാടുമായി ബന്ധപ്പെട്ട് മുടി പൂർണ്ണമായും വെട്ടുകയുണ്ടായി. പിന്നീട് മുടി വളർന്നു വരുന്ന ഘട്ടത്തിലാണ് ആളുകൾ കാണാൻ ഇന്ദിര ഗാന്ധിയെ പോലെയുണ്ട് എന്ന് പറയുന്നത്. എല്ലാവരും അതേറ്റ് പറഞ്ഞതോടെ ഇന്ദിര ഗാന്ധിയുടെ ഫിഗറുള്ള റീൽസ് ചെയ്ത് നോക്കി. അത് സോഷ്യൽ മീഡിയയിൽ തരംഗമായി. 5 മാസം മുന്നേ ചെയ്ത ആ റീൽസ് കണ്ടത് 60 ലക്ഷത്തിൽ അധികം ആളുകളാണ്. പിന്നീട് അങ്ങോട്ടുള്ള എല്ലാ റീൽസും സൂപ്പർ ഹിറ്റുകൾ. എങ്കിലും കൂടുതൽ മനസ്സിന് ഇണങ്ങിയതും ഇഷ്ടമായതും ഇന്ദിരയുടേത് തന്നെ എന്ന് അജിതയും പറയുന്നു.ബെന്നി ബഹനാൻ എം പി യുടെ പ്രചാരണാർത്ഥം എറിയാടെത്തിയ പ്രിയങ്കയെ പോലെ തന്നെ അജിതയും ഇന്നലെ ജനക്കൂട്ടത്തിനിടയിൽ സ്റ്റാർ ആയി.കൊച്ചിയിലെ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരൻ ശിവപ്രസാദാണ് ജീവിത പങ്കാളി. ആദിത്ത്, അർജുൻ മക്കളാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

Published

on

ആദർശ് മുക്കട

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം അജിത

‘ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. ‘പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കൊപ്പം അജിത
Continue Reading

Kerala

ഒരു സംശയവും വേണ്ട, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം

Published

on

തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ”യാതൊരു സംശയവും വേണ്ട, അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും” – കെപിസിസി മാധ്യമസമിതിയുടെ മുഖാമുഖം പരമ്പരയിൽ പങ്കെടുക്കവേ പി. ചിദംബരം ആവർത്തിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.

ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം മരിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പട്ടികജാതി, വർഗ കമ്മീഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. മോദിക്കെതിരെ സംസാരിക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും വിലക്ക് നേരിടുകയാണ് -ചിദംബരം പറഞ്ഞു.

Continue Reading

Featured