ശമ്പളം മുടങ്ങി; ഐഎച്ച്ആർഡി ജീവനക്കാർ പ്രതിസന്ധിയിൽ

സർക്കാർ സ്വാശ്രയ സ്ഥാപനമായ ഐഎച്ച്ആർഡി യിലെ ജീവനക്കാർ ശമ്പളമില്ലാതെ വലയുന്നു. ഡിസംബറിലെ ശമ്പളമാണ് ഇതുവരെ ലഭിക്കാത്തത്. കഴിഞ്ഞ ജൂൺ മുതൽ ശമ്പളം മുടങ്ങുക പതിവായി.83 വിദ്യാഭാസ സ്ഥാപനങ്ങളിലായി 900 സ്ഥിരം ജീവനക്കാരും,ഗസ്റ്റ് അദ്ധ്യാ പകരും, ടെക്നിക്കൽ ജീവനക്കാരും, ലാസ്റ്റ് ഗ്രേഡ് ഉൾപ്പടെ 1500-ഓളം താൽക്കാലിക ജീവനക്കാരാണുളളത്. മാർച്ച്‌ മാസം വരെ ശമ്പളവും, വേജസും മറ്റ് ചെലവുകൾക്കുമായി 41.06 കോടി രൂപയാണ് ഐഎച്ച്ആർഡി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇത്രയും തുക ആവശ്യപ്പെട്ടതിന്റെ വ്യക്തത ധനവകുപ്പ്, ഐഎച്ച്ആർഡി ഡയറക്ടറോട് ആവശ്യപ്പെട്ടു. സാധാരണ ഐഎച്ച്ആർഡി ഫിനാൻസ് ഓഫീസറോ, സീനിയർ ജീവനക്കാരോ ശമ്പള അവശ്യത്തിനായി ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് വിശദീകരണത്തിന് പോകുന്നത്. എന്നാൽ ഇപ്പോൾ ധനവകുപ്പിൽ പോകുവാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഐഎച്ച്ആർഡി യിലെ ഒരു ജീവനക്കാരനെയാണ് ഡയറക്ടർ നിയോഗിച്ചത്. ധനവകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യമാകാത്തതാണ് ഇതുവരെ ശമ്പളം കിട്ടാത്തതിന്റെ കാരണമെന്ന് ജീവനക്കാർ ആരോപിച്ചു. യാതൊരു ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ല ജീവനക്കാരൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലിരിക്കുന്നത്, ഡയറക്ടറുടെ താൽപ്പര്യപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഈ ജീവനക്കാരന് ശമ്പളം നൽകുന്നത് ഐഎച്ച്ആർഡിയിൽ നിന്നുമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിലും ഡയറക്ടർ ഇയാളെ വെച്ചിരുന്നു.
ജീവനക്കാരുടെ ശമ്പളം വൈകുന്നത് ഡയറക്ടറുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് ജീവനക്കാരുടെ ഇടയിൽ പരക്കെ ആക്ഷേപമുണ്ട്. ഐഎച്ച്ആർഡി ഡയറക്ടർ പദവിക്ക്‌ പുറമെ സി ആപ്റ്റിന്റെ ചുമതലയുമുണ്ട്. മുൻ മന്ത്രികെ.ടി ജലീലിന്റെ കാലത്ത് വിവാദമായ ഓഫീസണിത്.
ജീവനക്കാരുടെ ശമ്പളം ഇനിയും വൈകിയാൽഐഎച്ച്ആർഡി ഹെഡ് ഓഫീസ് പടിക്കൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പൗഡക്കോണം സനൽകുമാർ അറിയിച്ചു. കഴിഞ്ഞ യു. ഡി എഫ് ഭരണത്തിൽ ശമ്പളം ഒരു ദിവസം വൈകിയപ്പോൾ സമരം നയിച്ച യൂണിയൻ നേതാവ് ഇപ്പോൾ ഡയറക്റ്ററായപ്പോൾ ജീവനക്കാർക്ക് ശമ്പളം ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലെത്തിയതായി ജീവനക്കാർ പറഞ്ഞു

Related posts

Leave a Comment