ശമ്പളപരിഷ്‌ക്കരണം : . കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിലേക്ക്

 തിരുവനന്തപുരം: ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് യു.ഡി.എഫിന്റെ പിന്തുണ. യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫും സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷനുമാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് തീയതി നിശ്ചയിച്ചിട്ടില്ല. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്് തീയതി പിന്നീട് പ്രഖ്യാപിക്കും.ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് അനിശ്ചിതകാല പണിമുടക്കിന് തീരുമാനിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും യൂണിയനുകള്‍ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂണിയനുകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.അതെ സമയം, കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരത്തിന് ന്യായീകരണമില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലേക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts

Leave a Comment