ബംബറടിച്ചാൽ ശമ്പളം: കെ‌എസ്ആർടിസി ജീവനക്കാരെ പരിഹസിച്ചു വീണ്ടും ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കളിയാക്കി വീണ്ടും ​ഗതാ​ഗത മന്ത്രി. ഓണം ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഇനിയും തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് ബംബറടിച്ചാൽ ശമ്പളം തരമാമെന്ന മന്ത്രിയുടെ പരിഹാസം.
കെഎസ്ആർടിസി ജീവനക്കാർക്ക് ഏതാനും മാസങ്ങളായി ശമ്പളം മുടങ്ങുന്നത് പതിവാണ്. മറ്റു പല കോർപ്പറേഷനുകളിൽ ഒന്നു മാത്രമാണ് കെഎസ്ആർടിസിയെന്നും അതിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനിനല്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രത്യക്ഷ സമരം പോലും നടത്തി. സമരം ചെയ്തതു കൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നായിരുന്നു അപ്പോൾ മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ കോടതി വിധിയെത്തുടർന്ന് ജീവനക്കാർ പ്രത്യക്ഷ സമരത്തിൽ നിന്നു മാറി നിൽക്കുമ്പോഴാണ് പ്രകോപനവുമായി മന്ത്രിയുടെ പരിഹാസം.
ഈ വർഷത്തെ തിരുവോണം ബമ്പർഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആന്റണി രാജുവിന്റെ വാക്കുകൾ:

സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവർക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതിനാൽ പുസ്തകം തന്നാൽമതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനം കൊടുക്കുന്ന ഓണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയത്. ഒന്നാം സമ്മാനം 25 കോടി രൂപ നൽകുന്ന ഭാഗ്യക്കുറിയുടെ മൂന്നാം സ്ഥാനം പത്ത് പേർക്ക് ഒരു കോടി രൂപവീതമാണ്.

Related posts

Leave a Comment