ശമ്ബളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്ന് മുതല്‍ നില്‍പ്പ് സമരം തുടങ്ങും

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്ന് മുതല്‍ നില്‍പ്പ് സമരം തുടങ്ങും. ശമ്ബളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്ബളം വെട്ടിക്കുറച്ചതും, പേഴ്സണല്‍ പേ നിര്‍ത്തലാക്കിയതും, റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും മൂന്നാം ഹയര്‍ഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് പ്രതിഷേധം. പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നവംബര്‍ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.

കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികള്‍ക്കെതിരെ മുന്നണിയില്‍ നിന്ന് പൊരുതുന്ന ഡോക്ടര്‍മാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

ശമ്ബള പരിഷ്കരണം വന്നപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു

Related posts

Leave a Comment