Cinema
സലാര്‍ 500 കോടി ക്ലബിലേയ്ക്ക്
പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിനം പിന്നിടുമ്പോള്‍ 500 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് സലാര്‍ നേടിയിരിക്കുന്നത്. 254 കോടി രൂപയാണ് ഇതുവരെ ഇന്ത്യന്‍ ബോക്സൊഫിസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.ഓരോ ദിവസവും കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില്‍ പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Cinema
15 വർഷത്തെ പ്രണയ സാഫല്യം; നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി
നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരന്. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചു. പരമ്പരാഗത രീതിയിൽ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ്.
Cinema
ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു എന്നാൽ അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനഃപൂർവം വൈകിച്ചു എന്നും നയൻതാര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററി ട്രെയ്ലറിലൂടെ പ്രചരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചയായിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയൻതാര ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.
Cinema
നടൻ രാജേഷ് മാധവൻ വിവാഹിതനായി
നടനും സംവിധായകനുമായ രാജേഷ് മാധവന് വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവന് അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തി.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News11 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login