Connect with us
48 birthday
top banner (1)

Cinema

തീയേറ്ററുകളിൽ വിജയകാഹളം മുഴക്കി “സലാർ “

Avatar

Published

on

കെജിഎഫ് എന്ന മെഗാ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഡിസംബർ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയ “സലാർ” ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയാണ് നേടുന്നത്.

Advertisement
inner ad

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംഷ നിറഞ്ഞതാണ് ഓരോ ആക്ഷൻ ഷോട്ടുകളും, ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വേണം സലാറിനെ വിശേഷിപ്പിക്കാൻ. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ദേവയായി പ്രഭാസും വരദ രാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത് ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത് പ്രശാന്ത് നീലിന്റെ മികവുറ്റ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാർ ഒരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയർ ബെസ്റ്റ് ആണ് സലാർ. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ചിത്രത്തിലുടനീളം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.
ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘കൂലി’യില്‍ രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും

Published

on

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്.

Advertisement
inner ad

മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ ‘കൂലി’യുടെ ഭാഗമാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രമിന്’ ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ ‘വേട്ടയ്യ’നിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരായ ഇ.ഡി അന്വേഷണം; നടൻ സൗബിനെ ഇ. ഡി ചോദ്യം ചെയ്തു

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) ചോദ്യം ചെയ്തു. ഇ. ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം.

Advertisement
inner ad

സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ പിന്നിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ. ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ വിതരണക്കാരൻ കെ. സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റിണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നതോടെ മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചില ‘സൈലന്റ് പ്രൊഡ്യൂസർമാരും’ ഇ.ഡി സമീപിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

നയൻതാരയെ മറികടന്ന് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തി ഈ താരം

Published

on

തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. എന്നാൽ തമിഴകത്ത് താരത്തിന്റെ ഒന്നാം സ്ഥാനത്തിൽ മാറ്റം വന്നിരിക്കുകയാണ് ഇപ്പോൾ. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയൻതാര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലൂടെ തൃഷയ്ക്ക് ലോകമെമ്പാടുമുള്ള ആരാധക ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുകയാണ് നടി.

Advertisement
inner ad

തൃഷ നായികയായി തമിഴിൽ നിരവധി സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയിൽ തൃഷയാണ് നായിക. അജിത്ത് ആണ് സിനിമയിൽ നായകനാകുന്നത്. സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured