‘വേണ്ടിവന്നാല്‍ കാർഷിക നിയമം വീണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും’ ; സാക്ഷി മഹാരാജ്

ഡൽഹി : വി​വാ​ദ​മാ​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചതിന് പിന്നാലെ,​ ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മം വീ​ണ്ടും കൊണ്ടു​വ​രു​മെ​ന്ന് ബിജെപി എം.പി സാ​ക്ഷി മഹാരാ​ജ്. ബി​ല്ലു​ക​ൾ നിര്‍മിക്കുകയും റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. വേണ്ടിവന്നാല്‍ അ​വ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്​ അ​ധി​ക​സ​മ​യ​മെ​ടു​ക്കി​ല്ലെന്നാണ് സാ​ക്ഷി മ​ഹാ​രാ​ജ്​ മാ​ധ്യ​മ​ങ്ങ​ളോട്​ പ​റ​ഞ്ഞത്.

യു.പി തെരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് സാക്ഷി മഹാരാജ് അവകാശപ്പെട്ടു. 403 അംഗ യുപി നിയമസഭയില്‍ 300ലധികം സീറ്റുകളില്‍ വിജയിച്ച് ബിജെപി അധികാരം നിലനിര്‍ത്തും. പ്രധാനമന്ത്രി മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരക്കാരില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

Related posts

Leave a Comment