Connect with us
fed final

Qatar

ഭരണ ഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ നടപടിയിൽ പ്രതിഷേധിച്ചു

മണികണ്ഠൻ കെ പേരലി

Published

on

ദോഹ : ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച മുൻ  മന്ത്രി സജി ചെറിയാൻ  എം.എൽ.എ സ്ഥാനവും രാജിവെക്കണമെന്ന് ഇൻകാസ് ഖത്തർ  കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
 ലോകത്തിലെ ഏറ്റവും മഹത്തരമായ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച  മുൻ മന്ത്രി സജി ചെറിയാന്റെ  നടപടിയിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  ഇതേ ഭരണഘടനയെ  സാക്ഷി നിർത്തി അധികാരം ഏറ്റെടുത്ത എം.എൽ.എ  സജി ചെറിയാൻ  ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് ഇൻകാസ് ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡണ്ട്  കെ കെ ഉസ്മാൻ  പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുൻ മന്ത്രി സജി ചെറിയാന് അവകാശമില്ലെന്ന് യോഗം വിലയിരുത്തി.   ജില്ലാ പ്രസിഡന്റ് അഷ്റഫ് അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി  സി വി അബ്ബാസ് സ്വാഗതം ആശംസിച്ചു.
  വിപിൻ മേപ്പയൂർ,ആഷിക് അഹമ്മദ്, പ്രദീപ് കൊയിലാണ്ടി, ബഷീർ നന്മണ്ട, ബാബു നമ്പിയത്ത്, സുരേഷ് ബാബു, ഷഫീഖ് കുയിമ്പിൽ, ശശി ഓർക്കാട്ടേരി, മുഹമ്മദലി വാണിമേൽ, സിദ്ദിഖ് സി ടി, വിനീഷ് അമരാവതി,  സജിത്ത് അബ്ദുള്ള തുടങ്ങി കോഴിക്കോട് ജില്ലയിലെ ഇൻകാസ് സെൻട്രൽ, ജില്ലാ, മണ്ഡലം നേതാക്കളും യോഗത്തിൽ പങ്കെടുത്തു   ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

ആർആർആർ: ഇന്ത്യക്ക് ഓസ്കർ

Published

on

ന്യൂയോർക്ക്: ഇന്ത്യക്കു വീണ്ടും ഓസ്കാർ. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കർ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ‘ബാഹുബലി’ പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ ‘നാട്ടു നാട്ടു’ പാട്ട്.

Advertisement
inner ad

ഇരുപത് ട്യൂണുകളിൽ നിന്നും ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ‘ക്രിമിനൽ’, ‘ജിസം’, ‘സായ’, ‘സുർ’, ‘മഗധീര’, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ ‘ദേവരാഗം’ തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന ‘സൂര്യമാനസ’വും കോട മഞ്ഞിനൊപ്പം ‘നീലഗിരി’ക്കുന്നിൽ പെയ്‍ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്‍മയമായി കീരവാണി യാത്ര തുടരുന്നു.

എ ആർ റഹ്‍മാന് ശേഷം ഓസ്‍കർ വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Advertisement
inner ad
Continue Reading

Qatar

കെ എം സി സി സപ്‌തോസ്താവം-23 ലോഗോ പ്രകാശനം ചെയ്തു

Published

on

ദോഹ: കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്തോസ്താവം-23 പരിപാടിയുടെ ലോഗോ പ്രകാശനം കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ എ എം ബഷീർ നിർവഹിച്ചു, 2 മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംബലി, കുടുംബ സംഗമം മറ്റു ജീവ കാരുണ്യ പ്രവർത്തന പരിപാടികളാണ് നടത്തുന്നത്, പരിപാടിയുടെ സമാപനത്തിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും, ലോഗോ പ്രകാശന ചടങ്ങിൽ കെ എം സി സി ജില്ലാ ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രെട്ടറി കെ ബി മുഹമ്മദ് ബായാർ, മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി, ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാന്റ്, ട്രഷറർ ഫൈസൽ പോസോട്ട്‌, സിദ്ദീഖ് മഞ്ചേശ്വരം, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സുൽഫി പെർള, അഷ്‌റഫ് ധർമ്മനഗർ, സാബിക് സൊങ്കാൽ, അഷ്‌റഫ് മണിയമ്പാറ, ഇർഷാദ് ബംബ്രാണ, സഹിൻ ഷാ പുത്തിഗെ സംബന്ധിച്ചു.

Continue Reading

Qatar

ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഭവന്‍സ് പബ്ലിക്ക് സ്ക്കൂളിന് ഒന്നാം സ്ഥാനം

Published

on

ഖത്തർ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സയൻസ് ഇന്ത്യ ഫോറം (എസ്‌ഐഎഫ്) കുട്ടികളുടെ സയൻസ് കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ ഭവന്‍സ് പബ്ലിക്ക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം.
ആദിത്യ അജിത് പിള്ളയും അയാൻ മുഹമ്മദ് നജീബും പ്രതിനിധീകരിച്ച ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ‘ മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും പരിസ്ഥിതിയെ മനസ്സിലാക്കുക’ എന്നതായിരുന്നു ശാസ്ത്രമേളയുടെ മുഖ്യ വിഷയം.
ഭവന്‍സ് പബ്ലിക്ക് സ്ക്കൂളിലെ സയൻസ് ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകരുടെയും, അരുൺകുമാർ സമ്പത്തിന്‍റെയും പിന്തുണയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിജയത്തിന് സഹായകരമായെന്ന് വിജയികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
19 സ്കൂളുകളിൽ നിന്നുള്ള 164 ടീമുകൾ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തിരുന്നു. ഖത്തറിലെ ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
സീനിയർ വിഭാഗത്തിലാണ് ഭവൻസ് ടീം ഒന്നാം സ്ഥാനം നേടിയത്.
ഇന്ത്യയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസിലെക്കും വിജയകിളായ ഭന്‍സ് പബ്ലിക്ക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട് . ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം കൈവരിക്കുന്നതിനായി നിരവധി കര്‍മ്മ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭവന്‍സ് സ്ക്കൂള്‍ തയാറാക്കിയിട്ടുണ്ട്. കരിക്കുലത്തില്‍ ഇത്തരം വിഷയങ്ങളെക്കൂടി സംയോജിപ്പിച്ചാണ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഭവന്‍സ് പബ്ളിക്ക് സ്ക്കൂള്‍ മാനേജ്മെന്‍റ്, പ്രിൻസിപ്പല്‍ എന്നിവര്‍ അഭിനന്ദിച്ചു. അധ്യാപകര്‍, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Continue Reading

Featured