പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ദത്ത് വിവാദത്തിലെ പരാതിക്കാരി അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെണ്‍കുട്ടികള്‍ ശക്തരാകണമെന്നാണ് താന്‍ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.
‘എന്റെ മക്കളെ വളര്‍ത്തിയതുപോലെ മറ്റ് പെണ്‍കുട്ടികളും ബോള്‍ഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണുപോകരുത്’. മന്ത്രി പറഞ്ഞു.

പേരൂര്‍ക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment