തിരുവോണം ബമ്പർ കള്ളക്കഥ ; മാപ്പു പറഞ്ഞ് സൈതലവി

ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങൾ അടക്കം എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആരാണ് 12 കോടി നേടിയ ഭാഗ്യവാൻ എന്നാണ് . അന്വേഷണത്തിന് ശേഷം വയനാട് പനമരം സ്വദേശിയായ പ്രവാസി സെയ്തലവിയാണ് ആ ഭാഗ്യവാൻ എന്ന് കണ്ടെത്തി . ശേഷം സൈതലവി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു . എന്നാൽ വലിയ ട്വിസ്റ്റ് ആണ് പിന്നീട് ഉണ്ടായത് ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയത് സൈതലവിയല്ല തീപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ ആണെന്ന് സ്ഥിരീകരിച്ചു .

പിന്നീട് സെയ്തലവിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു .ഒടുവിൽ സൈതലവി തന്നെ നേരിട്ട് വന്നിരിക്കുകയാണ് ഇപ്പോൾ സുഹൃത്തിനെ പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്നും ഇത്രയും വലിയ പ്രേശ്നമാവും എന്ന് വിചാരിച്ചില്ല എന്നുമാണ് സൈതലവി പുറത്തു വിട്ട വിഡിയോയിൽ പറയുന്നത് . വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറൽ ആണ് .

Related posts

Leave a Comment