മോഡലുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ നിലയിൽ വാഹനത്തെ പിന്തുടർന്ന സൈജു എം തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണർ സിഎച്ച് നാഗരാജു. സൈജുവിന്റെ ഇടപെടലുകൾ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സൈജു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈജുവിന് നിരവധി നിയമ വിരുദ്ധ ഇടപാടുകളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ലഹരി ഇടപാടുകളും സൈജുവിന് പങ്കുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണ് എന്നും കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
മോഡലുകളുടെ മരണം ; സൈജു ലഹരിക്ക് അടിമയെന്ന് കമ്മീഷണർ, വാഹനത്തെ പിന്തുടർന്നത് അപകടത്തിലേക്ക് നയിച്ചു
