ഉന്നത പഠനത്തിനു സഹ്യ സ്കോളർഷിപ്

വണ്ടൂർ: സൗദിയിലെ പ്രവാസികളുടെ നേതൃത്ത്വത്തിലുള്ള സഹ്യ പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കിഴിൽ പ്രവർത്തിക്കുന്ന വണ്ടൂർ സഹ്യ ആർട്സ് ആൻറ് സയൻസ് കോളേജിൽ സ്കോളർഷിപ്പോടെ ബിരുദ – ബിരുദധാന്തര പഠനം നടത്തുവാൻ അവസരം ഒരുക്കുന്നു. പ്ലസ്ടു പഠനം പൂർത്തിയാക്കിയിട്ടും ഇനിയും ഉന്നത പഠനം നടത്തുവാൻ കഴിയ്യാതെ പ്രയാസനുഭവിക്കുന്നവർക്കാണ് സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് സി കെ മുബാറക് – അബ്ദുള്ള വെള്ളെങ്ങര മെമ്മോറിയൽ സ്‌കോളർഷിപ്പ് നൽകുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ഡിസംബർ 12 വരെ നീട്ടിയ പശ്ചാത്തലത്തിൽ കോളേജിൽ നേരിട്ടെത്തിയാൽ അഡ്മിഷൻ ലഭിക്കുന്നതാണ്. ബി എസ് സി കെമിസ്ട്രി, ജിയോളജി, സൈക്കോളജി, ബികോം കമ്പ്യൂട്ടർ ആപ്പിൾക്കേഷൻ, ബി എ ഇംഗ്ലീഷ്, എം കോം ഫിനാൻസ്, എന്നി വിഭാഗങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് മുൻഗണന. നിർദ്ധനരായ പ്രത്യേകിച്ച് പ്രവാസികളുടെ മക്കൾ, കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ടവരുടെ വിദ്യാർഥികൾ, ഉന്നത മാർക്ക് ലഭിച്ചിട്ടും പഠിക്കാൻ പ്രയാസപ്പെടുന്നവർ എന്നിവർക്ക് സ്കോളർഷിപ്പ് നൽകുന്നത്. ഇവർക്ക് ജോലി സാധ്യത ഉറപ്പുവരുത്തുന്നതിനുള്ള തുടർ സഹായങ്ങളും ട്രസ്റ്റ് നൽകുവാൻ ശ്രമിക്കുമെന്നു ചെയർമാൻ കെ ടി എ മുനീർ അറിയിച്ചു.സഹ്യ കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനും ഒപ്പം ഹോസ്റ്റൽ സൗകര്യങ്ങളോ മറ്റു അനുബന്ധ സഹായങ്ങളോ ലഭ്യമാക്കുന്നതിനും സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് മുൻകൈ എടുക്കുന്നുതാണ്. താല്പര്യം ഉള്ളവർ 9526246400, 9495403367, 00966556602367 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related posts

Leave a Comment