കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ; ജില്ലാ കേന്ദ്രങ്ങളിൽ സഹകാരി ധർണ നടന്നു

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ സഹകാരി ധർണ നടന്നു. മലപ്പുറത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, എറണാകുളത്ത് ടി ജെ വിനോദ് എംഎൽഎ ,കൊല്ലത്ത് പ്രതാപവർമ തമ്പാൻ ,പത്തനംതിട്ടയിൽ ശിവദാസൻനായർ
ഇടുക്കിയിൽ ഡി.സി.സി പ്രസിഡന്റ് സിപി.മാത്യൂ,കോട്ടയത്ത് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കോഴിക്കോട് കെ.പി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം, തൃശ്ശൂരിൽ ഡി സി സി പ്രസിഡന്റ് ജോസ് വെള്ളൂർ കണ്ണൂർ ഡി.സി സി പ്രസിഡന്റ് മാർട്ടിൻ, കാസർഗോഡ് ഫൈസൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ജില്ലാ ആസ്ഥാനങ്ങളിലെ ധർണകൾ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment