Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kuwait

സഗീർ തൃക്കരിപ്പൂർ ഡയാലിസിസ് സെന്റർ കുവൈറ്റ് ചാപ്റ്റർ രൂപീകരിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രവാസി നേതൃ നിരയിലെ പ്രമുഖനും, കെ കെ എം എ സ്ഥാപക നേതാവും സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നാമധേയത്തിൽ കാസർഗോഡ് ജില്ലയിലെ പടന്നയിൽ സ്ഥാപിതമാകുന്ന സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആൻഡ് റിസേർച് സെന്ററിൻ്റെ പ്രവർത്തനത്തിൽ സഹകരിക്കുന്നതിനു വേണ്ടി, കെ.ഡി.ആർ.സി യുടെ പ്രഥമ വിദേശ ചാപ്റ്റർ കുവൈത്തിൽ നിലവിൽ വന്നു. പടന്ന, വലിയ പറമ്പ്, തൃക്കരിപ്പൂർ, ചെറുവത്തൂർ, പയ്യന്നൂർ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയാണ് ചാപ്റ്ററിനു രൂപം നൽകിയത്. അബ്ബാസിയയിൽ പടന്ന മുഹമ്മദ് അലിയുടെ വസതിയിൽ ചേർന്ന യോഗം കെ.കെ. എം. എ പാട്രൻ പി.കെ. അക്ബർ സിദ്ദീഖ് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. ഒ.പി. ശറഫുദ്ധീൻ പ്രാർത്ഥന നടത്തി.

Advertisement
inner ad

കെ.ഡി.ആർ.സി കുവൈത്ത് ചാപ്റ്റർ ഭാരവാഹികളായി ജാഫർ ടി.എംസി പടന്ന (ചെയർമാൻ), അബ്ദുൽ സലാം പി. കൈതക്കാട്, സുൾഫിക്കർ കെ.കെ. വലിയപറമ്പ, മുത്തലിബ് ടി.കെ. തെക്കേക്കാട് (വൈസ് ചെയർമാൻ), മൊയ്‌ദീൻ കുട്ടി കെ.വി. പടന്ന (ജനറൽ കൺവീനർ), തസ്‌ലീം തുരുത്തി, ഷഫീഖ് തയ്യിൽ കവ്വായി, അബ്ദുൽ റഹ്മാൻ പി.പി. പടന്ന, ഫാറൂഖ് തെക്കേക്കാട് (കൺവീനർ), അൻസാരി പടന്ന (ട്രഷറർ), അബു ശാം (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഇബ്രാഹിം കുന്നിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി.റഫീഖ്, സംസം റഷീദ്, പി.എം. ശരീഫ്, ഷംസീർ നാസ്സർ, അഷ്‌റഫ് എ.വി, ഫൈസൽ അമീർ, എ.ജി. അബ്ദുല്ലാഹ്, ഷാഫി ടി.കെ.പി, മുഹമ്മദ് സാലി പടന്ന, ഫസലുറഹ്മാൻ, സിദ്ധീഖ് ടി.കെ. തെക്കേക്കാട്, ഖലീൽ പടന്ന, സിദ്ധീഖ് എം.ടി.പി. തങ്കയം, ബശീർ കെ.പി. പടന്ന, എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ റഹ്മാൻ പടന്ന നന്ദി പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

Published

on

കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.

Continue Reading

Kuwait

ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ്‌ (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്‌, സുനി ജോർജ്ജ്‌. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ്‌ (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി

Published

on

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ്‌ ശ്രീ ഡോജി മാത്യു കൈമാറി.

Continue Reading

Featured