സഫ മക്ക ലോകഹൃദയദിനത്തിൽ പ്രതിജ്ഞ ക്യാമ്പയിൻ സംഘടിപ്പിച്ചു.

നാദിർ ഷാ റഹിമാൻ 

റിയാദ് : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി സഫ മക്ക പോളിക്ലിനിക്-ഹാരയിൽ പ്രതിജ്ഞ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്ലിനിക്കിലെ ഡോക്ടർമാരും ജീവനക്കാരും സന്ദർശകരും ഹൃദയാരോഗ്യ സംരക്ഷണത്തിന് ജീവിത രീതിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എഴുതി ഒപ്പ് വെച്ചു.

ബോധവൽകരണ പരിപാടിയുടെ ഭാഗമായി. ഭക്ഷണവും വ്യായാമവും ഹൃദയാരോഗ്യത്തിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ  ഡോക്ടർമാർ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു.

ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുമെന്നും  ദിനേന വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞ ബോർഡിൽ കുറിച്ച് ക്ലിനിക് ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽ ഖർണി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തു.

ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടാൽ അതിവേഗം ചികിസ്ത തേടണമെന്നും കുറഞ്ഞത് ആറു മാസത്തിൽ ഒരിക്കലെങ്കിലും ആവശ്യമായ രക്ത പരിശോധനകൾ നടത്തണമെന്നും ചടങ്ങിൽ സംസാരിച്ച ഡോക്ടർ സഞ്ചു ജോസ് പറഞ്ഞു.

പ്രവാസികൾ മാനസീക സമ്മർദ്ദം പരമാവധി കുറക്കുന്നതിന്  ഒഴിവ് സമയങ്ങളിൽ വ്യായാമത്തിലും സൗഹൃദ കൂട്ടായ്മകളിലും മറ്റ് വിനോദ പരിപാടികളിലും സജീവമാകണമെന്ന്   ഡോക്ടർ അസ്മ ഫാത്തിമ പറഞ്ഞു.

ഡോ:സുമയ്യ മൻസൂർ,ഡോ:അലി ഹൈദർ,ഡോ.ഫർസാന,ഡോ:ഫൈറോസ പാലോജി ,ഡോ: റോമാന മതീൻ നഴ്സുമാരായ
ചിഞ്ചു,സിജി,ഷൈ,സാജിത,മോനിഷ,നജ്‌മ നജീബ്,പി ആർ ഹെഡ് അർവ അൽ ഖർനി,അൽ ജാസി,നാഹിദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related posts

Leave a Comment