Connect with us
48 birthday
top banner (1)

Business

ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്

Avatar

Published

on

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ് വാങ്ങി നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ആനി ഷീലക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ചേർന്ന് വാഹനം കൈമാറി. ബാങ്കിന്റെ ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ മുൻ ഡയറക്ടർ ഡോ. വി. എ. ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കോശി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജിഷ് കളപുരയില്‍, മാര്‍ക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ, റീജണല്‍ ഹെഡ് പ്രദീപ് നായര്‍, ക്ലസ്റ്റര്‍ ഹെഡ് അലക്‌സ് കരുവേലില്‍, പി എസ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, എച്ച് ആര്‍ വിഭാഗം പ്രതിനിധി ഡോ. വിദ്യേശ്വരി, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ശോഭ, ഡോക്ടേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

Published

on


കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്‍ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധിപേര്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നല്‍കിയാലേ പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Advertisement
inner ad

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവന്‍ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

Published

on

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.

Advertisement
inner ad

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

Advertisement
inner ad
Continue Reading

Business

ഉയരങ്ങളിൽ സ്വർണവില; പവന് 63240

Published

on

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും വര്‍ധനവും ഉണ്ടാകും.

Continue Reading

Featured