Connect with us
inner ad

Kerala

സെമിനാറിനു ക്ഷണിക്കാത്തതിൽ പരിഭവമുണ്ട്, താനും മനുഷ്യനല്ലേ എന്നു പാർ‌ട്ടിയോട് ഇ.പി. ജയരാജൻ

Avatar

Published

on

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പരസ്യമായ നിലപാടുമായി ഇടതു കൺവീനർ ഇ.പി. ജയരാജൻ. അതിൽ ക‌ടുത്ത ദുഃഖവും നിരാശയുമുണ്ട്. ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാൻ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു. താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ല. അതുകൊണ്ടാവും തന്നെ ഒഴിവാക്കിയത്.
കോഴിക്കോട് നടന്ന സെമിനാറിൽ നിന്നു വിട്ടു നിന്നതിനെ ചൊല്ലിയുളള വിവാദങ്ങളിൽ പ്രതികരിച്ച് ഇപി ജയരാജൻ ആദ്യമാണു മാധ്യമങ്ങളെ കാണുന്നത്. എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിട്ടുണ്ടെങ്കിൽ അതേ കുറിച്ച് അറിയില്ല. കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല. ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്. കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല.
മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്.സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ല. ഇടതു മുന്നണി ആവശ്യത്തിന് യോഗം ചേരുന്നുണ്ട്. 22 നും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ ആണ്. സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്.താൻ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുതൽ സിപിഎം ഇ.പി. ജയരാജനെ ഒതുക്കുകയാണ്. ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചു. അതോടെ സജീവ രാഷ്‌ട്രീയ പ്രവർത്തനം മതിയാക്കുകയാണെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തന്നെ തഴഞ്ഞ് ജൂനിയറായ എം.വി ​ഗോവിന്ദനെ നിയമിച്ചതിലും അദ്ദേഹത്തിനു പരിഭവമുണ്ട്. പിബിയിലേക്ക് വന്ന ഒഴിവും ജയരാജനെ ഒഴിവാക്കി. പിബി അം​ഗമാകാനുള്ള യോ​ഗ്യത തനിക്കുണ്ടാവില്ല എന്നു പാർട്ടി കരുതുന്നുണ്ടാവും എന്നായിരുന്നു മറുപടി.
പിന്നീട് ​ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലും ജയരാജൻ പങ്കെടുത്തില്ല. കടുത്ത വിമർശനമുയർപ്പോൾ ഒരു ദിവസം തൃശൂരിൽ മുഖം കാണിച്ചു മടങ്ങി. അന്നു മുതൽക്കേ, ​ഗോവിന്ദൻ മോസ്റ്ററും ജയരാജനും തമ്മിൽ വലിയ ശത്രുതയിലാണ്. പരസ്പരം മിണ്ടാൻ പോലും പലപ്പോഴും കൂട്ടാക്കറുമില്ല.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured