സച്ചിൻ പൈലറ്റും ഭൂപേഷ് ‌ബാഗലും ഇന്നു സോണിയ ​ഗാന്ധിയെ കാണും

ന്യൂഡൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഗൽ എന്നിവർ ഇന്നു കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ കണ്ട് ചർച്ചകൾ നടത്തും. രാജസ്ഥാനിലെയും ഉത്തർ പ്രദേശിലെയും പാർട്ടി ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചാണു ചർച്ചകൾ. രാജാസ്ഥാനിൽ‌ മന്ത്രിസഭാ പുനഃസംഘടന നടത്തുന്ന കാര്യവും പരി​ഗണിക്കപ്പെട്ടേക്കും. മൂന്നു സീനിയർ നേതാക്കൾ പാർട്ടിയിലേക്കു മടങ്ങി നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പാർട്ടിയെ സജ്ജമാക്കാൻ താത്പര്യപ്പെട്ടിട്ടുണ്ട്. ഇവർ അശോക് ​ഗേലോട്ട് മന്ത്രിസഭയിലെ അം​ഗങ്ങളുമാണ്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പിസിസി അധ്യക്ഷൻ​ ഗോവിന്ദ് ദോടശ്ര, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ഇൻ ചാർജ് ഹരീഷ് ചൗധരി, ​ഗുജറാത്തിന്റെ ചുമതലയുള്ള രഘുശർമ എന്നിവരാണ് മന്ത്രിസഭയിൽ നിന്നു മാറി നിൽക്കാൻ താത്പര്യം അറിയിച്ചിരിക്കുന്നത്. രാജാസ്ഥാൻ ചുമതലയുള്ള അജയ മക്കാനുമായി ഈ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ഉത്തർ പ്രദേശിലെ ആസന്നമായ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയിൽ വരുത്തേണ്ട നടപടികളെക്കുറിച്ചാണ് മുതിർന്ന നിരീക്ഷകൻ ഭൂപേഷ് ബാഗൽ സോണിയ ​ഗാന്ധിയെ കണ്ടു സംസാരിക്കുക.

Related posts

Leave a Comment