Connect with us
48 birthday
top banner (1)

Kerala

സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സച്ചിന്‍ ദാസിനെ മാപ്പുസാക്ഷിയാക്കി

Avatar

Published

on

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്‌നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

Advertisement
inner ad

സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോന്‍മെന്റ് പൊലീസാണ് സ്വപ്‌ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Advertisement
inner ad

Kerala

മലപ്പുറം ആമയൂരിലെ നവവധുവിന്റെ മരണം; സുഹൃത്ത് ജീവനൊടുക്കി

Published

on

മലപ്പുറം: ആമയൂരിൽ പതിനെട്ടുകാരിയായ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സജീർ ഇന്നലെ ആശുപത്രിയിൽ നിന്നും ആരും അറിയാതെ പോയിരുന്നു.

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Kerala

ജാതിമതങ്ങള്‍ക്കതീതമായ മാനവികതയാണു രാഷ്ട്രീയം: സി.ആര്‍ മഹേഷ് എംഎല്‍എ

Published

on

കരുനാഗപ്പള്ളി: ജാതി മത വര്‍ണവര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനവികതയാണ് രാഷ്ടീയമെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവികത സമതയുടെ സന്ദേശമാണ്. ആ സന്ദേശമാണ് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തിനു നല്കുന്ന സേവനമെന്ന് മഹേഷ് അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ജില്ലാ തല സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. കവിതാ വേദി ഏര്‍പ്പെടുത്തിയ ഗീതാ ഹിരണ്യന്‍ സാഹിത്യ പുരസ്‌കാരം മീന ശൂരനാടിനും, ചുനക്കര രാമന്‍കുട്ടി പ്രതിഭാ പുരസ്‌കാരം വാസു അരീക്കോടിനും, ഉമ്മന്നൂര്‍ഗോപാലകൃഷ്ണന്‍ കവിതാ പുരസ്‌കാരം ശ്യാം ഏനാത്തിനും സുജിത് വിജയന്‍ പിള്ള എം.എല്‍.എ. സമര്‍പ്പിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തില്‍ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അതുല്യമായ പങ്ക് വഹിക്കാനുണ്ടെന്ന് മഹേഷ് ഓര്‍മ്മിപ്പിച്ചു. കരുനാഗപ്പളളി മോഹന്‍ കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ .നാടക പുരസ്‌കാരം കെ. ശ്രീകുമാര്‍, സി.ആര്‍. മഹേഷില്‍ നിന്നും ഏറ്റുവാങ്ങി.

കവിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ താന്നിക്കല്‍ , മോഹന്‍ കുമാര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് പുന്നൂര്‍ ശ്രീകുമാര്‍, ടി.കെ. അശോക് കുമാര്‍, പി. സോമരാജന്‍ , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉണ്ണി പുത്തുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖര്‍, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Thiruvananthapuram

എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

Published

on


തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.

Advertisement
inner ad

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.

ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.

Advertisement
inner ad
Continue Reading

Featured