സര്‍ക്കാരിനെതിരേ മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്ഃ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പതിമൂന്ന് മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്. സമിതിക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എപി സുന്നി ഒഴികെയുള്ള പ്രധാന മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സച്ചാര്‍ സംരക്ഷണ സതമിക്കു രൂപം നല്‍കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചെയര്‍മാനായി തെരഞ്ഞെടുത്തു.

മുസ്ലിം ലീഗ്, സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളാണ് സമിതിയിലുള്ളത്. എപി സുന്നി വിഭാഗത്തെയും യോഗത്തിലേക്കു ക്ഷണിച്ചെങ്കിലും അവര്‍ വിട്ടു നിന്നു. ബുധനാഴ്ച സച്ചാര്‍ കമ്മിറ്റി സംരക്ഷണ അവകാശ നോട്ടീസ് സര്‍ക്കാരിനു സമര്‍പ്പിക്കും. അടുത്ത മാസം മൂന്നിന് സെക്രട്ടേറിയറ്റ് നടയില്‍ അവകാശ സംരക്ഷണ ധര്‍ണ നടത്തും.

Related posts

Leave a Comment