സബര്‍മതി പദ്ധതി ഉദ്ഘാടനം


പെരിന്തല്‍മണ്ണ : ഏലംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സബര്‍മതി പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങും ഏലംകുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചെങ്ങണംപറ്റയില്‍ വി ടി ബല്‍റാം നിര്‍വഹിച്ചു.വാര്‍ഡിലെ ആറങ്ങോട്ടില്‍ മാളുവിനാണ് ആദ്യ വീട് നിര്‍മ്മിച്ചു നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍ ചീലത് അധ്യക്ഷത വഹിച്ചു. ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ഇ സുകുമാരന്‍, മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഗ ഹാരിസ്, ജില്ലാ സെക്രട്ടറി സുനില്‍ ചെറുകോട്, , ബെന്നി തോമസ്, സെക്കീര്‍ ഹുസൈന്‍, മണ്ഡലം പ്രസിഡന്റ് കേശവന്‍, മണികണ്ഠന്‍ കടന്നമംഗലത്ത് ശ്രീനിവാസന്‍ കിഴക്കത്ത് , ഗിരിജ ടീച്ചര്‍, രമ്യ , ഭാരതി ,രാകേഷ് പങ്കെടുത്തു.

Related posts

Leave a Comment