ശബരിമല സന്നിധാനം ഭക്തിസാന്ദ്രം; മണ്ഡല – മകരവിളക്ക് തീർഥാടനത്തിന് തുടക്കം

ശബരിമലയിൽ മണ്ഡലതീർഥാടന കാലത്തിന് തുടക്കം. അയ്യപ്പൻമാർ എത്തി തുടങ്ങി. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. സന്നിധാനത്ത് ആണ് യോഗം. മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നതിന് പിന്നാലെ ദർശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വൃ​ശ്ചി​കം ഒ​ന്നാ​യ പുലർച്ചെ നാലിന് ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേത്രങ്ങളിലെ പുതിയ മേ​ല്‍ശാ​ന്തി​മാർ നട തു​റന്നതിന് പിന്നാലെയാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. പതിനായിരത്തോളം ഭക്തരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. പമ്പാ സ്നാനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് തുടരും.

Related posts

Leave a Comment