Connect with us
48 birthday
top banner (1)

Kerala

ശബരിമല തിരക്ക്: തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

Avatar

Published

on


ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ശബരിമലയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം എഡിജിപി ഹൈക്കോടതിയില്‍ വിശദീകരിച്ചു.നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു.ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു.വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി,മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ക്യൂ കോംപ്ലക്‌സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ണീർക്കടലായി പനയമ്പാടം; പ്രതിഷേധിച്ച് നാട്ടുകാർ

Published

on

കല്ലടിക്കോട്: പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാല് വിദ്യാർഥിനികളുടെ നഷ്ടമായ അപകടത്തിൽ പിന്നാലെ ജനരോഷം ആളിക്കത്തി. അപകടത്തിന് പിന്നാലെ നാട്ടുകാർ ഗതാഗത് തടഞ്ഞ് പ്രതിഷേധിച്ചു അപകടം ഉണ്ടാക്കിയ ലോറി വശത്തേക്ക് ഒതുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ പൊലീസ് സൗകര്യങ്ങളൊരുക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കലക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ തീരുമാനം പറയണം. അതുകഴിഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടാല്‍ മതിയെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മ്മിതിയാണ് സ്ഥിരമായി ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തെത്തി. വിവിധ സ്‌കൂളുകളുടെ സ്‌കൂള്‍ ബസുകള്‍ അടക്കം ഗതാഗത കുരുക്കില്‍ കിടക്കുകയാണെന്നും വാഹനങ്ങള്‍ കടത്തിവിടാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയും പൊലീസും ഉൾപ്പെടെയുള്ളവർ ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ അനുനയിപ്പിച്ച് പ്രതിഷേധം തണുപ്പിച്ചത്.

Continue Reading

Kerala

പനയമ്പാടം അപകടം: മൃതദേഹങ്ങൾ നാളെ രാവിലെ ബന്ധുക്കൾക്ക് കൈമാറും

Published

on

പാലക്കാട്‌: പനയമ്പാടം അപകടത്തിൽ മരിച്ച നാല് വിദ്യാർഥിനികളും കൂട്ടുകാരികള്‍. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാല് മൃതദേഹവും പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും. തുടർന്ന് പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദർശനം നടക്കും. കുട്ടികള്‍ പഠിച്ച കരിമ്ബ സ്‌കൂളില്‍ പൊതുദർശനം ഉണ്ടാവില്ല.

ഇന്ന് വൈകിട്ട് കുട്ടികള്‍ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ലോറി ഇടിച്ചുകയറിയത്.

Advertisement
inner ad
Continue Reading

Kerala

നാടിനെ നടുക്കിയ ദുരന്തം; പനയമ്പാടം അപകടത്തിൽ അനുശോചിച്ച്; കെ.സുധാകരന്‍ എംപി

Published

on

തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപടകങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അധികാരികളുടെ അവഗണനയും നിസംഗതയുമാണ് കുട്ടികളുടെ ജീവനെടുത്തത്.ഇതുവരെ 55 അപടകങ്ങളിലായി 7 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് വിവരം.

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതും അപകടങ്ങള്‍ക്ക് കാരണമാണ്.ഇവിടെത്തെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാത്ത ദേശീയപാത അതോറിറ്റിയും നിരന്തരം അപകടമേഖലയായ ഇവിടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗതാഗത-മോട്ടോര്‍ വകുപ്പും പ്രതിസ്ഥാനത്താണ്.ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured