Kerala
ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളി: ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തര്‍ മടങ്ങുന്നു; ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും പരാജയപ്പെട്ടു
നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തരില്‍ പലര്‍ക്കും പന്തളത്തുനിന്ന് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ എം.പിമാരും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ശബരിമലയില്‍ ചൊവ്വാഴ്ച തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി അഞ്ചാംദിനവും ശബരിമല പാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തര്‍ പറയുന്നു. ബസില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളില്‍ കൂടി തിക്കിത്തിരക്കി ഉള്ളില്‍ക്കടക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പര്യാപ്തമായതോതില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 654 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തിയത്. സമാനമായ രീതിയില്‍ ഇന്നും സര്‍വീസിന് തയ്യാറാണെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ വിശദീകരിക്കുന്നത്.എന്നാല്‍, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങള്‍ മാത്രമെ സ്റ്റാന്‍ഡിലേക്ക് എത്തിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ആളുകളുമായി നിലയ്ക്കലില്‍ നിന്ന് പമ്പാ മേഖലയിലേക്ക് പോയാല്‍ ആ മേഖലയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. അതിനാലാണ് പോലീസ് നിയന്ത്രണം നിര്‍ദേശിച്ചിരിക്കുന്നത്.
പലരും ദര്‍ശനം നടത്താനാകാതെ പന്തളത്ത് നിന്നും നിലയ്ക്കലില്‍ നിന്നും മടങ്ങുന്നതായും വിവരമുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം സാധിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാല ഊരി മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.ശബരിമലവിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ദേവസ്വം ബോര്‍ഡ് യോഗവും ഇന്ന് ചേരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.
Kerala
നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി
വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമായ നടപടി വേഗത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.
Featured
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.
Kollam
അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ
കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.
ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ് ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login