ശബരിമല പോസ്റ്റ് ഓഫീസിൽനിന്ന് വാങ്ങാം ഗംഗാജലം

പമ്പ:പവിത്രമായ ഗംഗാജലം ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് വാങ്ങാം. ഗംഗാജലം ഗംഗോത്രിയിൽനിന്നും ഋഷികേശിൽനിന്നും സംഭരിച്ച് ഇന്ത്യ പോസ്റ്റ് പാക്ക് ചെയ്ത് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഋഷികേശിൽനിന്നുള്ള 500 മില്ലി ലിറ്റർ ഗംഗാജലത്തിന് 22 രൂപയാണ് വില.ഗംഗോത്രിയിൽനിന്നുള്ള 200 മില്ലി ലിറ്റർ ഗംഗാജലം 25 രൂപയ്ക്കും 250 മില്ലി ലിറ്റർ ഗംഗാജലം 30 രൂപയ്ക്കും ലഭിക്കും.കൂടാതെ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളയാൾക്കും നേരിട്ട് ആധാർ കാർഡുമായി ചെന്ന് പണം പിൻവലിക്കാനും ഇവിടെ സംവിധാനമുണ്ട്. വിരലടയാളം പരിശോധിച്ച് ഉറപ്പുവരുത്താനായി അക്കൗണ്ട് ഉടമ തന്നെ എത്തണം. ഏത് കമ്പനിയുടെ മൊബൈൽ റീചാർജിനും പോസ്റ്റ് ഓഫീസിനെ സമീപിക്കാം.ഇതിനൊപ്പം ഇന്ത്യ പോസ്റ്റിന്റെ അക്കൗണ്ട് തുറക്കാനും പണമടയ്ടക്കാനും സൗകര്യമുണ്ട്. കൂടാതെ പോസ്റ്റ് ഓഫീസിന്റെ സാധാരണ സേവനങ്ങളായ മണി ഓർഡർ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ എന്നിവയുമുണ്ട്. അപ്പം, അരവണ എന്നിവ പാഴ്‌സലായി ഇവിടെ നിന്ന് അയക്കാം. തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയും ഇവിടെയുണ്ട്.ഇതിനെല്ലാം പുറമെ, ശബരിമല പോസ്റ്റ് ഓഫീസിന്റെ സവിശേഷമായ പതിനെട്ടാം പടിക്കുമുകളിലുള്ള അയ്യപ്പന്റെ മുദ്ര പതിച്ച ഒരു പോസ്റ്റ് കാർഡ് നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് അയക്കുകയുമാവാം. മണ്ഡലമകരവിളക്ക്‌

Related posts

Leave a Comment