Connect with us
48 birthday
top banner (1)

Kerala

വനത്തിൽ കുടുങ്ങിയ ശബരിമല തീർഥാടകരെ രക്ഷപെടുത്തി

Avatar

Published

on

പമ്പ: ശബരിമല വനത്തിൽ കുടുങ്ങിയ തീർഥാടകരെ രക്ഷപെടുത്തി. 20 തീർഥാടകരെ എൻഡിആർഎഫ് സംഘമാണ് വനത്തിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്.
പുല്ലുമേട് വഴി എത്തിയ തീർഥാടകരാണ് സന്നിധാനത്തിന് രണ്ടര കിലോമീറ്റർ ഉള്ളിൽ വനത്തിൽ കുടുങ്ങിയത്. രാവിലെ 11 നാണ് തീർഥാടക സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെ യാത്ര വളരെ വൈകി. രാത്രിയായതിനാൽ വനത്തിന് പുറത്തേക്ക് പോകാൻ സാധിക്കാതെവന്നു.
കുട്ടികൾ ഉൾപ്പെടയുള്ളവർ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്നു. എൻടിആർഎഫ് സംഘവും ഫയർഫോഴ്സു‌ം ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. എല്ലാവരുടെയും ആരോഗ്യനില പൂർണ തൃപ്തികരമാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Published

on

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ ആണ് കേസെടുത്തത്. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. അതേസമയം വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

Continue Reading

crime

പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

Published

on


തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.

Advertisement
inner ad

തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.

തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

Published

on


തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.

Advertisement
inner ad

ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured