Sabarimala
ശബരിമലയില്‍ ഫോട്ടോ ഷൂട്ട്: എ ഡി ജി പി റിപ്പോര്‍ട്ട് തേടി
പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന് പോലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് എ ഡി ജിപി റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചില്‍ ഉള്‍പ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്നാണ് എ ഡി ജി പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതല്‍ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കപ്പെട്ടതോടെ ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി.
ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് എ ഡി ജി പി ആവശ്യപ്പെട്ടത്.
Kerala
കനത്ത മഴ, പരമ്പരാഗത കാനന പാതയിൽ ഭക്തർക്ക് നിയന്ത്രണം
പമ്പ: ശബരിമലയിൽ മഴ കനത്തതോടെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്ട്രോള് റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.
Kerala
എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്, തിരക്ക് നിയന്ത്രിക്കാന്‍ വടി എടുക്കരുത്, പൊലീസിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍
ശബരിമല : പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തെ തുടര്‍ന്ന് ശബരിമലയില്‍ പോലീസ് സേനയുടെ മാര്‍ഗ നിര്‍ദേശം കര്‍ശനമാക്കുന്നു. ഫോട്ടോഷൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി.
തീര്‍ഥാടകരുടെ മുന്‍ വര്‍ഷത്തെ പരാതികളും കണക്കിലെടുത്ത് പതിനെട്ടാം പടിയില്‍ അടക്കം ബലപ്രയോഗം പാടില്ലെന്ന് തീര്‍ഥാടന കാലാരംഭത്തില്‍ തന്നെ ഹൈക്കോടതി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മാര്‍ഗ നിര്‍ദേശം കര്‍ശനമാക്കുന്നത്.
ഒരു കാരണവശാലും ഭക്തരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. തിരക്ക് നിയന്ത്രിക്കാന്‍ വടി എടുക്കരുത്, ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം പാടില്ല, ശബരിമല ദര്‍ശനത്തിനെത്തുന്നവരെ സ്വാമി എന്ന് തന്നെ വിളിക്കണം, എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത് എന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശമാണ് പൊലീസിന് നല്‍കുന്നത്.ഡ്യൂട്ടിയില്‍ ഉള്ള പോലീസുകാരുടെ പ്രവര്‍ത്തനം സി.സി.ടി.വിയിലൂടെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്: കടുത്ത നടപടി വേണ്ടെന്ന് എഡിജിപി
ശബരിമല : ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിര്‍ദ്ദേശം വെച്ചത്.
ഫോട്ടോഷൂട്ട് വിവാദത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി കെ.പി.എ നാല് നാല് ബറ്റാലിയനില്‍ നാലു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തില്‍ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയില്‍ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെയുള്ള നടപടിയില്‍ പോലീസ് അസോസിയേഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login