ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി; വെര്‍ച്വര്‍ ക്യൂ തുടരും

ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാ സ്‌നാനത്തിനും അനുമതിയുണ്ട്. നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും തീരുമാനമായി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന നിലയ്ക്ക് ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. വരുമാനം നിലയ്ക്കുന്ന സാഹചര്യം ചൂണ്ടികാട്ടിയിരുന്നു ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടന കാലയളവില്‍ ആദ്യ ദിവസങ്ങളില്‍ 25,000 ആളുകളെ വരെ പ്രവേശിപ്പിക്കാം. പമ്പാ സ്‌നാനവും നടത്താം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവേശനം നടത്തുക.

രണ്ട് ഡോസ് വാക്‌സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ആണ് പ്രവേശനാനുമതി.

Related posts

Leave a Comment