ശബരിമല തുലാമാസ പൂജ: തീർഥാടകർക്ക് പ്രവേശനം ഇല്ല

പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തിൽ ശബരിമല തുലാമാസ പൂജയ്ക്ക് തീർഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ജില്ലയിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതൽ 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങൾക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. തീർഥാടനത്തിനായി എത്തിയവർക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

Related posts

Leave a Comment