ശബരിമലയ്ക്കെതിരെ വ്യാജ പ്രചരണം ; ദേശാഭിമാനി ഉപയോഗിച്ചത് മോൺസന്റെ പുരാവസ്തു ; കുത്തിപ്പൊക്കി സോഷ്യൽമീഡിയ

കൊച്ചി: ശബരിമല വിഷയത്തിൽ പ്രതിസന്ധിയിലായ സിപിഎം നേതൃത്വം ക്ഷേത്രത്തിനെതിരെ വ്യാജ പ്രചരണം നടത്തുവാൻ ഉപയോഗിച്ചത് തട്ടിപ്പു കേസിൽ വിവാദത്തിൽ ആയി ജയിലിൽ കഴിയുന്ന മോൺസൺ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ പുരാവസ്തു ആയിരുന്നു. ശബരിമല മൂന്നര നൂറ്റാണ്ടുമുമ്പ് ദ്രാവിഡ ആരാധന കേന്ദ്രം ആയിരുന്നുവെന്നും അവിടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലെന്നു സ്ഥാപിക്കുവാനാണ് ദേശാഭിമാനി മോൺസന്റെ കൈവശമുള്ള വ്യാജ പുരാവസ്തു ഉപയോഗിച്ചത്. യുവതി പ്രവേശനത്തെ പറ്റി യാതൊരു തരത്തിലുള്ള നിലക്കും ഈ രേഖകളിൽ ഇല്ലെന്നും ഇന്ന് വിശ്വസിക്കുന്ന ആചാരങ്ങൾ ഒന്നും തന്നെ ആ രേഖകളിൽ ഇല്ലെന്നും സ്ഥാപിക്കുവാൻ ദേശാഭിമാനി ശ്രമിച്ചു. പാർട്ടിയുടെ താല്പര്യം തന്നെയാണ് പാർട്ടി പത്രത്തിലും വന്നിട്ടുള്ളതെന്നാണ് വിമർശനം ഉയരുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം പ്രതിരോധത്തിലായ ഘട്ടത്തിലാണ് ദേശാഭിമാനി ഇത്തരത്തിലൊരു വാർത്തയുമായി രംഗത്തുവരുന്നത്.

കേരളത്തിലും പുറത്തും ലക്ഷക്കണക്കിന് വിശ്വാസികൾ ഉള്ള ക്ഷേത്രം ആണ് ശബരിമല. അതുവരെ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ ആകെമാനം തള്ളിപ്പറയുന്ന തരത്തിലായിരുന്നു പുരാവസ്തു രേഖയുമായി ദേശാഭിമാനി രംഗത്തുവന്നത്.ഇന്ന് മോൺസൺ അറസ്റ്റിലായ സാഹചര്യത്തിൽ പഴയ വാർത്ത കുത്തിപ്പൊക്കി സാമൂഹ്യമാധ്യമങ്ങളിൽ ദേശാഭിമാനിക്കെതിരെ വിമർശനം ഉയരുകയാണ്.

Related posts

Leave a Comment