‘തുപ്പിയ ശർക്കര കൊണ്ടാണ് ശബരിമല അരവണ ഉണ്ടാക്കുന്നത്’ ; വർ​ഗീയ പരാമർശവുമായി പിസി ജോർജ്ജ്

കോട്ടയം: തുപ്പിയ ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോർഡിനെ പറഞ്ഞാൽ മതിയെന്നും പി സി ജോർജ് വിമർശിച്ചു. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞു.

പിസി ജോർജിന്റെ വാക്കുകൾ: ‘ഭക്ഷണത്തിൽ ഈ പണി ചെയ്യാൻ തുടങ്ങിയിട്ട് എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ അവർ മൂന്നു തവണ തുപ്പും, അതാണ് നമ്മൾ കഴിക്കുന്നത്. ഒരൊറ്റ മുസ്‌ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്‌ലിമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല.

ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേ. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ?. ശബരിമലയിൽ പോകുന്ന എല്ലാവരും ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ട്. അതേ വാങ്ങൂയെന്ന് തീരുമാനിക്കണം. ഒരു കാക്കായുടെ ശർക്കരയാണത്. ഹലാൽ ശർക്കര, ഹലാൽ അരവണ. അത് തിന്നാൻ കൊള്ളുമോ, തുപ്പിയതല്ലേ. അത് ശരിയല്ല’.

Related posts

Leave a Comment