കർപ്പൂരാഴി ഘോഷയാത്ര 23 നും 24നും ശബരിമല സന്നിധാനത്ത്; തങ്ക അങ്കി ഘോഷയാത്ര 22ന് ആറൻമുളയിൽ നിന്ന് ആരംഭിക്കും

മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് കർപ്പൂരാഴി ലോഘഷയാത്ര 23.12.2021 നും 24. 12.2021 നുമായി നടക്കും.23 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരും. 24 ന് സംസ്ഥാന പൊലീസ് ജീവനക്കാരുമാണ് അയ്യപ്പസ്വാമിയ്ക്കായി കർപ്പൂരാഴി ഒരുക്കുന്നത്. ശബരിമലയിൽ ഡൂട്ടിയിലുള്ള ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. എല്ലാവർഷവും മണ്ഡലപൂജക്ക് മുൻപായാണ് കർപ്പൂരാഴി നടത്തുക. വാദ്യഘോഷങ്ങളും വേഷവിതാനങ്ങളും ഘോഷയാത്രയിൽ മാറ്റുകൂട്ടും ഘോഷയാത്രയ്ക്ക് ശേഷം സന്നിധാനത്തെ പ്രധാന സ്റ്റേജിൽ വിവിധ മേളങ്ങളുടെ കലാപ്രകടനവും ഉണ്ടാകും. 24 ന് ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത് നയിക്കുന്ന പൊലീസ് ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും നടക്കും.

Related posts

Leave a Comment