ശബരിമല ദർശനം ; നാളെ മുതൽ സ്പോട്ട് ബുക്കിംഗ്

തിരുവനന്തപുരം :ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കും.പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ ,കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ താഴെ പറയുന്ന ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം,

വൈക്കം ശ്രീ മഹാദേവ ക്ഷേത്രം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

പന്തളം വലിയകോയിക്കൽ ക്ഷേത്രം

പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം

Related posts

Leave a Comment